ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം; ബിജെപിയും തൃണമൂലും നേര്‍ക്കുനേര്‍!

ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണത്തിന് പിന്നാലെ ബംഗാളില്‍ ഹിന്ദു അഭയാര്‍ഥികളെയും ന്യൂനപക്ഷങ്ങളെയും വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി.

തൃണമൂല്‍ കോണ്‍ഗ്രസ് വീടുകള്‍ തോറും കയറി വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ആരംഭിച്ചിരുന്നു. അതേസമയം ആരുടെയെങ്കിലും പേര് നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷനേയോ ബിജെപി പാര്‍ട്ടി നേതാക്കളെയോ സമീപിക്കാമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.

ALSO READ: മോദി സര്‍ക്കാറിന്‍റേത് പൊതുമേഖലയെ സമ്പൂര്‍ണമായി തകര്‍ക്കാനുള്ള നീക്കം; നടക്കുന്നത് കൊളോണിയല്‍ കാലത്തെ നാണിപ്പിക്കുന്ന വിധമുള്ള ചൂഷണം: സിപിഐഎം

മറ്റ് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. കൊല്‍ക്കത്ത മേയറിന്റെ നേതൃത്വത്തിലാണ് ബംഗാളിലെ ഭവാനിപുരില്‍ നിരവധി വീടുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കയറിയിറങ്ങി പ്രചാരണവും വോട്ടര്‍ പട്ടിക പരിശോധിക്കലും ആരംഭിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ തള്ളിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തൃണമൂല്‍ തയ്യാറായിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥരുടെ സഹായത്താല്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ടിഎംസി അനുഭാവികള്‍ അല്ലാത്തവരെ ഒഴിവാക്കുന്നെന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News