‘ജി പേ, സ്‌കാന്‍ ചെയ്യൂ അഴിമതി കാണാം’; മോദിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ തമിഴ്‌നാട്ടില്‍ വ്യാപകമായി ജീ പേ’ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്യൂ ആര്‍ കോഡടങ്ങിയ പോസ്റ്റര്‍ ആണ് വ്യാപകമായി കാണപ്പെടുന്നത്.

പോസ്റ്ററുകള്‍ക്ക് മുകളില്‍ മോദിയുടെ ചിത്രവും ക്യൂ ആര്‍ കോഡും കാണാം. ഇതിനൊപ്പം ‘ജി പേ, സ്‌കാന്‍ ചെയ്യൂ അഴിമതി കാണാം’ എന്ന് എഴുതിയിട്ടുമുണ്ട്. ഈ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ബിജെപി സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ എന്ന് പറയപ്പെടുന്ന വീഡിയോയിലേക്കാണ് പോകുന്നത്.

ഇലക്ടറല്‍ ബോണ്ട്, സിഐജി റിപ്പോര്‍ട്ടിലെ ക്രമക്കേടുകള്‍, ബിജെപി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി , തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News