ലാപ്‌ടോപ് വാങ്ങുന്നതിയി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിനുളള സ്‌കോളര്‍ഷിപ്പ് തുകയായി ഇ-ഗ്രാന്റ്‌സ് മുഖേന പട്ടികവര്‍ഗ വികസന വകുപ്പ് 30000 രൂപ നല്‍കും. 2024-25 വര്‍ഷം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള കോഴ്‌സുകളില്‍ ഒന്നാം അധ്യയനവര്‍ഷത്തില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 28ന് മുമ്പ് നല്‍കണം. ഫോണ്‍ – 04735227703 .

ALSO READ: കേരള വനിതാ കമ്മീഷന്റെ മാധ്യമ പുരസ്‌കാരത്തിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം

അതേസമയം, കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2024 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേയ്ക്ക് പ്രവേശനത്തിനുളള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ALSO READ: സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പിന് നിങ്ങളുടെ കുട്ടി അര്‍ഹമാണോയെന്ന് അറിയാം; താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അവരുടെ അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസ് ഖണ്ഡിക 7.3.8-ൽ പറയുന്ന അസ്സൽ രേഖകളും സഹിതം ഫെബ്രുവരി 4ന് വൈകിട്ട് 3 മണിക്ക് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News