വെള്ളമില്ല… അമ്മയെ സഹായിക്കാൻ ഒറ്റയ്ക്ക് കിണർ കുഴിച്ച് പതിനാലുകാരൻ

വെളളത്തിനായി അമ്മയുടെ ദുരിതം സഹിക്കാനാകാതെ പതിനാലുകാരൻ ഒറ്റയ്ക്ക് കിണർ കുഴിച്ചു. പ്രണവ് രമേഷ് സൽക്കറിറെന്ന 14 വയസുകാരനാണ് അഞ്ച് ദിവസം കൊണ്ട് 15 മീറ്ററോളം ആഴത്തിലുള്ള കിണർ കുഴിച്ചത്. മഹാരാഷ്ട്രയിലെ പാൽഘറിലുള്ള ധവാങ്കേപദിലാണ് സംഭവം.

കർഷകത്തൊഴിലാളിയാണ് പ്രണവിന്റെ അമ്മ. അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി വെള്ളമെടുക്കാൻ അര കിലോമീറ്റർ നടക്കണമായിരുന്നു. ഇത് പ്രണവിനെ വല്ലാതെ വേദനിപ്പിച്ചു. ഇതാണ് സ്വയം കിണർ കുഴിക്കാൻ പ്രണവിനെ പ്രേരിപ്പിച്ചത്.

ആഴ്ചയിൽ മൂന്ന് ദിവസം കുറച്ച് മണിക്കൂർ മാത്രം കിട്ടുന്ന സർക്കാർ വെള്ളം. ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രദേശത്ത് ടാപ്പ് വഴിയുള്ള കുടിവെള്ളം ലഭിക്കാറുണ്ട്. ഇത് ഏതാനും മണിക്കൂറുകൾ മാത്രമാണ് ലഭ്യമാകുന്നത്. ഇതിനെ ആശ്രയിച്ച് 600 ആദിവാസികൾ ഇവിടെ താമസിക്കുന്നുണ്ട്. കടൽത്തീരത്ത് നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം . ഈ പ്രദേശത്തെ മിക്ക കുഴൽക്കിണറുകളിലും ഉപ്പുവെള്ളമുണ്ട്. അതുകൊണ്ട് ഇത് കുടിക്കാൻ കഴിയില്ല.

കർഷകത്തൊഴിലാളി കൂടിയായ പിതാവിന്റെ അനുവാദം ലഭിച്ചതോടെയാണ് പ്രണവ് വീടിനു സമീപം കിണർ കുഴിക്കാൻ തുടങ്ങിയത്. ഏകദേശം 2.5 അടി വ്യാസമുള്ള കിണറ്റിന് നടുവിലൂടെ ഒരു കല്ല് ഉണ്ടായിരുന്നു. പ്രണവിന്റെ അച്ഛനാണ് കല്ല് പൊട്ടിക്കാൻ സഹായിച്ചത്. സ്വയം നിർമിച്ച ഗോവണി ഉപയോഗിച്ചാണ് പ്രണവ് കുഴിക്കുള്ളിൽ ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News