തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുൻ മന്ത്രി വി. ശിവൻകുട്ടി

v sivankutty about trivandrum corporation

തിരുവനന്തപുരം അട്ടക്കുളങ്ങര ഗവൺമെന്റ് സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ സംഭവം അതീവ ഗൗരവകരമാണെന്ന് മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെട്ടിടത്തിന് തിരുവനന്തപുരം കോർപ്പറേഷൻ അധികൃതരിൽ നിന്നും കൃത്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത ബാ​ഗിൽ മോദിയുടെയും വി വി രാജേഷിന്റെയും ചിത്രം

സ്‌കൂൾ കെട്ടിടത്തിന്റെ ബലക്ഷയം മാത്രമല്ല, സ്‌കൂൾ കോമ്പൗണ്ടിൽ കുട്ടികൾ എത്തിപ്പെടാൻ സാധ്യതയുള്ള എല്ലാ കേന്ദ്രങ്ങളും അതീവ ശ്രദ്ധയോടെ പരിശോധിക്കണം അന്ന് മുൻ മന്ത്രി പറഞ്ഞു. സ്‌കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. ആ സമയത്ത് സ്‌കൂളിൽ ആരും ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News