പത്തനംതിട്ടയിൽ സ്കൂൾ ബസ് മറിഞ്ഞു; ഡ്രൈവർ അടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ടയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. റാന്നിക്കടുത്തുള്ള
ഐത്തല ബഥനി ആശ്രമം സ്കൂളിലെ ബസ് വ്യാഴാഴ്ച രാവിലെയാണ് അപകടത്തിൽപെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കല്ലിൽ തട്ടിയാണ് ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.

ഇന്ന് രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ സമയത്താണ് അപകടം നടന്നത്. ഈ സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. ഒരു കുട്ടിക്കും, ജീവനക്കാരിക്കും പരുക്ക് പറ്റി. ഇവരെ കോട്ടയം മെഡിക്കൽ കോളേളിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ താടിയെല്ലിനാണ് പരുക്ക്. ഡ്രൈവറടക്കം എല്ലാവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News