
കാസർഗോഡ്, ജില്ലയിൽ സ്കൂൾ പ്രവേശനോത്സവത്തിനായി നിശ്ചയിച്ച സ്കൂൾ മാറ്റിയത് രാഷ്ട്രീയ വിവാദം ആകുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ നിർദേശത്തെ തുടർന്ന് പരിപാടി ചായോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മാറ്റണമെന്ന് തീരുമാനമായതാണ് വിവാദത്തിന് കാരണമായത്.
നേരത്തെ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ചായോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു പരിപാടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ തന്നെ മറ്റൊരു സ്കൂളിൽ പരിപാടി നടത്താൻ ആണ് വിദ്യാഭ്യാസ മന്ത്രിക്ക് താല്പര്യമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്തിൽ വ്യക്തമാക്കി എന്നാണ് റിപ്പോർട്ട്.
ചായോത്ത് സ്കൂളിൽ സംഘാടക സമിതി വരെ രൂപീകരിച്ചതിന് ശേഷമാണ് മന്ത്രിയുടെ നിർദേശം വന്നത്. സ്കൂൾ മാറ്റാനുള്ള തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമാണെന്ന് ജില്ലാ പഞ്ചായത്ത് ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

