
ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ആളുകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. പല വീഡിയോകളും കണ്ടാൽ നമ്മൾ ഞെട്ടിപ്പോകും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ട്രാഫിക്കിൽ ഒരു സ്കൂൾ കുട്ടി മഹീന്ദ്ര എക്സ്.യു.വി 700 ഓടിക്കുന്ന വീഡിയോയാണിത്.
ഡ്രൈവർ സീറ്റിൽ സ്കൂൾ യൂണിഫോമിട്ട് ഒരു വിദ്യാർഥി കാർ ഓടിക്കുന്നതും പിൻസീറ്റുകളിലടക്കം മറ്റു വിദ്യാർഥികൾ ഇരിക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ കുട്ടികളിൽ ചിലർ സൺറൂഫിൽ നിന്ന് പുറത്തേക്ക് തലയിട്ട് നിൽക്കുന്നതും കാണാം. ഇത് വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവമെന്നും 12-13 വയസ്സുളള കുട്ടികളാണ് ഇവരെന്നുമാണ്ൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ഇതിനോടകം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ 99 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 78000 പേർ ഷെയർ ചെയ്തിട്ടുമുണ്ട്. പോസ്റ്റിന് കമന്റുമായി നിരവധിപ്പേരാണ് എത്തിയത്. വാഹനം പിടിച്ചെടുക്കുകയും ഉടമയ്ക്ക് കനത്ത പിഴ ചുമത്തുകയും വേണം എന്നാണ് പലരും കമന്റിൽ പറയുന്നത്. അതേസമയം പലരും മാതാപിതാക്കളെയും കുറ്റപ്പെടുത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

