വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ചു, സ്കൂൾ പ്രിൻസിപ്പാൾ പോക്സോ കേസിൽ അറസ്റ്റിൽ

സ്കൂൾ പ്രിൻസിപ്പാൾ പോക്സോ കേസിൽ അറസ്റ്റിൽ. വടകര മടപ്പള്ളി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബാലകൃഷ്ണൻ (53)ആണ് അറസ്റ്റിലായത്. സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിലാണ് അറസ്റ്റ്.

വാട്സാപ്പിലൂടെ അശ്ലീല സന്ദേശം നിരന്തരം അയച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി പരാതിയുമായി സ്കൂളിലെത്തുകയായിരുന്നു. തുടർന്ന് ചോമ്പാല പൊലീസ് സ്കൂളിലെത്തി പ്രിൻസിപ്പാളിനെ കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here