
ഹരിയാനയിൽ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നത് ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്യാനും വൃത്തിയായി മുടി വെട്ടാനും പറഞ്ഞതിലെ ദേഷ്യത്തിന്. ഹരിയാണയിലെ ഹിസാര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്വകാര്യസ്‌കൂള്‍ പ്രിന്‍സിപ്പലായ ജഗ്ബീര്‍ സിങ് ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. 15 വയസ്സ് പ്രായമുള്ള രണ്ട് വിദ്യാര്‍ഥികളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഓഫീസിലേക്ക് കത്തിയുമായിട്ടാണ് വിദ്യാർത്ഥികൾ എത്തിയത്. തുടർന്ന് അഞ്ചുതവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ഹിസാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ALSO READ: കണ്ണൂർ ഉളിയിൽ ഖദീജ വധക്കേസിൽ സഹോദരൻമാർക്ക് ജീവപര്യന്തം
സ്വകാര്യ സ്കൂളിലെ നിയമങ്ങൾ പാലിക്കാത്തതിന് ഈ വിദ്യാർത്ഥികളെ പ്രധാനാധ്യാപകൻ മുൻപ് ശാസിച്ചിരുന്നതായാണ് വിവരം. ഇവരോട് ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്യാനും വൃത്തിയായി മുടി വെട്ടാനും പ്രിന്‍സിപ്പല്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.
അതേസമയം, വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പലിനോട് മറ്റെന്തെങ്കിലും ശത്രുതയുണ്ടോ എന്ന കാര്യം അന്വേഷണത്തിലേ വ്യക്തമാവുകയുള്ളൂവെന്നും പ്രതികളും കൊല്ലപ്പെട്ട അധ്യാപകനും ഒരേ നാട്ടുകാരാണെന്നും പോലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

