
കെഎസ്‌യു പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ. പത്തനംതിട്ട ഏഴംകുളം നാഷണൽ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കെ എസ് യുവിൻറെ പരിപാടിയിൽ പങ്കെടുക്കാൻ അറിയിപ്പ് നൽകിയത്. കെ എസ് യു മണ്ഡലം സെക്രട്ടറിയുടെ പണിയെടുക്കുന്ന പ്രിൻസിപ്പലിന്റെ നടപടി പ്രധിക്ഷേധാർഹം എന്ന് എസ്എഫ്ഐ നേതൃത്വം പ്രതികരിച്ചു.
കെഎസ്‌യു അടൂരിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് നാഷണൽ സെൻട്രൽ സ്കൂളിലെ പ്രഥമ അധ്യാപകൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയത്. വിദ്യാർത്ഥികളുടെ പേര് KSU വിൻ്റെ പരിപാടിയിൽ പങ്കെടുക്കാൻ റിസ്ക് ചെയ്തെന്നോ സ്കൂൾ പ്രിൻസിപ്പൽ നൽകിയ കുറിപ്പിൽ പറയുന്നു.വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുക്കണമെന്നും അധ്യാപകൻ നൽകിയ നിർദ്ദേശത്തിൽ അഭ്യർത്ഥിക്കുന്നു.
ALSO READ: ‘കാവിക്കൊടി ദേശീയ പതാകയാക്കണം’: ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ച ബിജെപി നേതാവിനെതിരെ പരാതി
നാഷണൽ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ നടപടി പ്രതിഷേധം എന്ന എസ്എഫ്ഐ ജില്ലാ സെക്രട്ടറി അനന്തു മധു പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി പ്രഥമ അധ്യാപകൻ തന്നെ ഉപയോഗിക്കുന്നതാണ് ശരിയല്ലെന്നാണ് എസ്എഫ്ഐയുടെ നിലപാട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here