
സ്കൂൾ സമയ മാറ്റത്തിൽ നിലപാടുകൾ സ്വീകരിക്കാത്ത ലീഗിനും കോൺഗ്രസിനും എതിരെ സുപ്രഭാതം ദിനപത്രം. സമയ മാറ്റം സംബന്ധിച്ച് ഇതുവരെ ശക്തമായ നിലപാടുകൾ സ്വീകരിക്കാത്ത പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളുടെ മൗനത്തിന്റെ അർഥമെന്ത് എന്നാണ് എഡിറ്റോറിയലിൽ ചോദിക്കുന്നത്.
മതപഠനത്തെയും പൊതുസമൂഹത്തെയും ബാധിക്കുന്ന ഈ വിഷയത്തിൽ പ്രതികരിക്കാതെ ഒളിച്ചോടുന്നവർ സമയമാറ്റത്തെ അനുകൂലിക്കുന്നു വെങ്കിൽ അതു വ്യക്തമാക്കേണ്ടിയിരിക്കുന്നു. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിൽ പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളുടെ നിലപാടുകൾ അവസരവാദമാണെന്നും എഡിറ്റോറിയലിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here