കേരള സ്‌കൂൾ കലോത്സവം: പന്തലിന്‌ കാൽനാട്ടി

കേരള സ്കൂൾ കലോത്സവ പന്തലിന്‌ കൊല്ലത്ത് കാൽനാട്ടി. ആശ്രാമം മൈതാനത്ത്‌ ചൊവ്വ പകൽ 11ന്‌ സംഘാടകസമിതി വർക്കിങ് ചെയർമാൻ എം മുകേഷ്‌ എംഎൽഎ കാൽനാട്ട്‌ കർമം നിർവഹിച്ചു. 2024 ജനുവരി നാലു മുതൽ എട്ടുവരെ നടക്കുന്ന കലോത്സവത്തിന്റെ പ്രധാനവേദിയാണ് ആശ്രാമം മൈതാനത്ത്‌ ഒരുങ്ങുന്നത്‌. യോഗം എം മുകേഷ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി.

Also Read: യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ മുഖ്യപ്രഭാഷണംനടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാനവാസ്‌, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സന്തോഷ്‌, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ഐ ലാൽ, കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്‌ സവിതാദേവി, കൗൺസിലർ ഗിരീഷ്‌, കലോത്സവ പന്തൽ കമ്മിറ്റി കൺവീനർ ഗോപകുമാർ, വിവിധ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

Also Read: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News