സ്റ്റാര്‍ഷിപ്പില്‍ ചൊവ്വയിലേക്ക്; പരീക്ഷണ ദൗത്യവുമായി ഇറ്റലി

SHARSHIP ITALY

ചൊവ്വയിലേക്ക് ശാസ്ത്ര ദൗത്യങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഇറ്റലി. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ ചൊവ്വയിലേക്ക് ദൗത്യങ്ങള്‍ ഇറ്റലി വിക്ഷേപിക്കുക.

ഇത് സംബന്ധിച്ച് ഇറ്റാലിയന്‍ സ്‌പേസ് എജന്‍സിയും (എഎസ്‌ഐ) സ്‌പേസ് എക്‌സും തമ്മില്‍ കരാർ ഒപ്പിട്ടു. സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആദ്യ വാണിജ്യ വിക്ഷേപണങ്ങളില്‍ ഒന്നായിരിക്കും ഇത്. സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആദ്യ വാണിജ്യ വിക്ഷേപണങ്ങളില്‍ ഒന്നാണ് ഇത്. എഎസ്‌ഐ പ്രസിഡന്റ് തിയോദോറോ വാലന്റെയാണ് ധൗത്യത്തെ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയത്.

ALSO READ: കുതിച്ചുയർന്ന് നൈസാ‌‌‌ർ: നാസ – ഐഎസ്ആർഒ സംയുക്ത ദൗത്യം വിജയകരമായി വിക്ഷേപിച്ചു

ചെടികള്‍ വളര്‍ത്തുന്നതിനുള്ള പരീക്ഷണ ദൗത്യം, കാലാവസ്ഥാ നിരീക്ഷണം, റേഡിയേഷന്‍ സെന്‍സര്‍ തുടങ്ങിയ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങളാണ് ഇറ്റലി ചൊവ്വയിലേക്ക് സ്റ്റാർഷിപ് റോക്കറ്റിലൂടെ അയക്കുക. ആറ് മാസക്കാലം നീളുന്ന യാത്രയ്ക്കാണ് ഇറ്റലി പദ്ധതിയിടുന്നത്. പരമാവധി ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുകയാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഏജന്‍സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
2026 ല്‍ ചൊവ്വയിലേക്കുള്ള സ്റ്റാര്‍ഷിപ്പിന്റെ ആദ്യ വിക്ഷേപണം നടത്താനാണ് സ്റ്റാര്‍ഷിപ്പ് ലക്ഷ്യമിടുന്നത്.

ALSO READ: നെപ്റ്റ്യൂണിനൊപ്പം നൃത്തംചെയ്യുന്ന നിഗൂഢ വസ്തു; കണ്ടെത്തലുമായി ജ്യോതിശാസ്ത്രജ്ഞർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News