
പുരാതന മനുഷ്യർ ചെറിയ കുട്ടികളെ ഭക്ഷണമാക്കിയിരുന്നുവെന്നതിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. സ്പാനിഷ് ആർക്കിയോളജിസ്റ്റുകളാണ് വടക്കൻ സ്പെയിനിലെ അറ്റപ്യൂർക്കയിലെ ഗ്രാൻ ഡോളിന ഗുഹയിൽ നിന്ന് ഇതിന്റെ തെളിവുകൾ കണ്ടെത്തിയത്. രണ്ടും നാലും വയസിനിടയിലുള്ള കുട്ടികളുടെ കഴുത്തിലെ അസ്ഥി ഇവിടെ നിന്നും കണ്ടെത്തി.
കണ്ടെടുക്കപ്പെട്ട തെളിവുകൾ നരഭോജനത്തിനെ തളിയിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ. കറ്റാലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ പാലിയോഇക്കോളജി ആൻഡ് സോഷ്യൽ എവല്യൂഷനിലെ (IPHES) ഗവേഷക സംഘമാണ് പഠനം നടത്തിയത്. അസ്ഥികളിലെ മുറിവുകളുടെ പാടുകളും മറ്റും നിരീക്ഷിച്ച് ഇത് കശാപ്പ് ചെയ്തതിന്റെ തെളിവുകളാണെന്നാണ് ശാസ്ത്ര സംഘം പറയുന്നത്.
Also Read: മെർക്കുറി സ്വർണമാക്കും; അവകാശവാദവുമായി സ്റ്റാർട്ടപ്പ്
ഉത്ഘനനത്തിന്റെ കോ ഡയർക്ടറായ ഡോ. പാൽമർ കണ്ടെത്തിയ തെളുവുകളെ പറ്റി പറയുന്നത് ഇങ്ങനെയാണ്. കണ്ടെടുത്ത തെളുവുകളിൽ തല വിഘടിപ്പിക്കുന്നതിന് പ്രധാന ശരീരഘടനാപരമായ പോയിന്റുകളായ കശേരുക്കളിൽ വ്യക്തമായ മുറിവുകൾ കാണാൻ സാധിക്കും. കുട്ടികളെ ഇരയായിട്ടായിരുന്നു കണ്ടതെന്നതിന്റെ തെളിവാണ് ഇത്.
കെനിയയിൽ നിന്ന് മുമ്പ് മനുഷ്യരുടെ പൂർവികർ നരഭോജികളാണെന്നതിന്റെ തെളിവ് കണ്ടെത്തിയിരുന്നു. ഇപ്പോൾ കണ്ടെത്തിയ തെളിവുകൾ പ്രകാരം ഈ പൂർവിക മനുഷ്യർ ആധുനിക മനുഷ്യരെക്കാൾ കുറിയവരായിരുന്നു. കാലഘട്ടഗണനയനുസരിച്ച് 1.2 ദശലക്ഷത്തിനും 800,000 വർഷങ്ങൾക്കും ഇടയ്ക്ക് ജീവിച്ചിരുന്നു ഇവരുടെ തലച്ചോർ ഇന്നത്തെ മനുഷ്യനേക്കാൾ വളരെ ചെറുതായിരുന്നു.
Also Read: പല്ലു പൊഴിഞ്ഞാലും പ്രശ്നമില്ല; സ്വാഭാവികമായി വളരാനുള്ള മരുന്ന് കണ്ടെത്തിയിട്ടുണ്ട്
പ്രതീകാത്മക ഭാഷ ആശയവിനിമയത്തിനായി ഇവർ ഉപയോഗിച്ചിരുന്നുവെന്നും പുരാവസ്തു ഗവേഷകർ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്നു. മുമ്പ് സോമർസെറ്റിലെ ചെഡ്ഡാർ ഗോർജിൽ കപ്പുകളായി തലയോട്ടികൾ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

