
പശ്ചിമഘട്ടത്തിൽ നിന്ന് നാല് പുതിയ സസ്യയിനങ്ങളെ കണ്ടെത്തി കർണാടക സർവകലാശാലയിലെ ഗവേഷകർ.
കർണാടക ധാർവാഡിലെ സർവകലാശാലയിലെ ബോട്ടണി വിഭാഗം പ്രൊഫസർ കൊട്രേഷ് കത്രൽഹള്ളിയുടെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് കണ്ടെത്തൽ. ഉത്തര കന്നഡ, ശിവമോഗ, ചിക്കമഗളൂരു ജില്ലകളിൽ നടത്തിയ ഗവേഷണത്തിലാണ് സസ്യയിനങ്ങളെ കണ്ടെത്തിയത്. ഒബിറോനോണിയ മാർക്യൂലിയൻസിസ്, ജുക്‌സേനിയ സീതാരാമി, ഫരാസോബിയ ഗോറെൻസിസ്, യുട്രിക്യുലേറിയ കുമെറ്റെൻസിസ് എന്നിവയാണ് പുതുതായി കണ്ടെത്തിയ സസ്യങ്ങൾ. കണ്ടെത്തലുകൾ സംബന്ധിച്ച ഗവേഷണ പ്രബന്ധം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ഫൈറ്റോടാക്‌സയുടെ (Phytotaxa) 2024–25 പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ALSO READ: മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഇത്തവണത്തെ രസതന്ത്ര നൊബേൽ
ലോകമെമ്പാടുമുള്ള 30 ലക്ഷത്തോളം സസ്യയിനങ്ങളിൽ ഇതുവരെ തിരിച്ചറിയപ്പെടാത്ത 26.50 ലക്ഷം സസ്യയിനങ്ങളെ ഇനിയും ശാസ്ത്രീയമായി വർഗ്ഗീകരിക്കേണ്ടതുണ്ടെന്ന വസ്തുതയിലേക്ക് പ്രൊഫസർ കൊട്രേഷ് കത്രൽഹള്ളി ഈ ഗവേഷണത്തിലൂടെ ശ്രദ്ധ ക്ഷണിച്ചു.
English summary : Researchers at Karnataka University have discovered four new plant species from the Western Ghats.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

