പൂര്‍ണ ചന്ദ്രഗ്രഹണം സെപ്. ഏഴിന്; കേരളത്തില്‍ കാണാനാകുമോ? അറിയാം വിശദമായി

total-lunar-eclipse-2025

ഈ വർഷത്തെ പൂര്‍ണ ചന്ദ്രഗ്രഹണം സെപ്റ്റംബര്‍ ഏഴിന്. ലോകത്തിൻ്റെ ചില ഭാഗങ്ങളിൽ ഇത് എട്ടാം തീയതിയാണുണ്ടാകുക. ആകാശ നിരീക്ഷകരുടെ മനം കവരാന്‍ പോകുന്ന ദൃശ്യമാണിത്. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ നേരിട്ട് കടന്നുപോകുന്നതാണ് ഈ അപൂര്‍വ ആകാശ പ്രതിഭാസം. രക്ത ചന്ദ്രൻ എന്നും ഇത് അറിയപ്പെടുന്നു.

ചന്ദ്രോപരിതലത്തില്‍ നിഴല്‍ വീഴ്ത്തുമ്പോൾ ചന്ദ്രന് ശ്രദ്ധേയമായ ചുവപ്പ്- ഓറഞ്ച് തിളക്കമുണ്ടാകും. ഏഷ്യയിലെയും പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെയും പല രാജ്യങ്ങളിലും ഗ്രഹണം പൂര്‍ണമായും ദൃശ്യമാകും. അതേസമയം യൂറോപ്പ്, ആഫ്രിക്ക, കിഴക്കന്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഭാഗികമായി കാണാം.

Read Also: ആയിരം കോടി തരാമെന്ന് മെറ്റ, വേണ്ടെന്ന് മാറ്റ്; ഒടുവിൽ സക്കർബർഗ് നേരിട്ടെത്തി നീട്ടിയ ഓഫർ കേട്ട് ഞെട്ടി ടെക് ലോകം – ആരാണ് മാറ്റ് ഡീറ്റ്കെയെന്ന എഐ മജീഷ്യൻ?

വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും മിക്ക ഭാഗങ്ങളിലും ഇത് ദൃശ്യമാകില്ല. പക്ഷേ ലോകജനസംഖ്യയുടെ ഏകദേശം 85 ശതമാനം പേര്‍ക്കും ഇതിന്റെ ഒരു ഭാഗമെങ്കിലും കാണാം. ഇന്ത്യയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ ദൃശ്യമാകും:

വടക്കേ ഇന്ത്യ: ഡല്‍ഹി, ചണ്ഡീഗഢ്, ജയ്പൂര്‍, ലഖ്നൗ
പശ്ചിമ ഇന്ത്യ: മുംബൈ, അഹമ്മദാബാദ്, പൂനെ
ദക്ഷിണേന്ത്യ: ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി
കിഴക്കന്‍ ഇന്ത്യ: കൊല്‍ക്കത്ത, ഭുവനേശ്വര്‍, ഗുവാഹത്തി
മധ്യേന്ത്യ: ഭോപ്പാല്‍, നാഗ്പൂര്‍, റായ്പൂര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News