നാക്കിന് മാത്രമല്ല ത്വക്കിനും രുചിയറിയാൻ സാധിക്കുമെന്ന് തെളിയിച്ച് ശാസ്ത്ര പഠനം

Touch

രുചി അറിയാൻ സഹായിക്കുന്ന ഇന്ദ്രിയമാണ് നാവ്. ഭക്ഷണത്തിന്റെ രുചി ഓരോന്നും വ്യത്യസ്തമായി തിരിച്ചറിയാൻ സഹായിക്കുന്നത് നാവിലെ രുചിമുകുളങ്ങളാണ്. എന്നാൽ രുചി അറിയാൻ നാവിനു മാത്രമല്ല ത്വക്കിനും സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രീയ പഠനങ്ങൾ. 2024-ല്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്.

എഫ്എഎസ്ഇബി ബയോഅഡ്വാന്‍സസില്‍ ജപ്പാനിലെ ഒക്കയാമ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സിലെ ഗവേഷകർ നടത്തിയ പഠനം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ടൈപ്പ്-2 ടേസ്റ്റ് റിസപ്‌റ്റേഴ്‌സ് ( TAS2Rs) എന്നത് നാക്കിൽ സ്ഥിതി ചെയ്യുന്ന ചവര്‍പ്പ് രുചിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങളാണ്. ഇത്തരം കോശങ്ങൾ ത്വക്കിലും സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് ​ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യചര്‍മം പരീക്ഷണശാലയില്‍ വളര്‍ത്തിയെടുത്താണ് ​ഗവേഷകർ പഠനം നടത്തിയത്.

Also Read: അമ്പിളിയമ്മാവാ താമരക്കുമ്പിളില്‍ ഞാനുണ്ട്; ചന്ദ്രനെത്തൊട്ട് ബ്ലൂ ഗോസ്റ്റ്

അതിനു ശേഷം ഫിനൈല്‍തയോകാര്‍ബാമൈഡ് (പി.ടി.സി.) എന്ന രാസവസ്തു ഉപയോ​ഗിച്ചുള്ള ചവര്‍പ്പ് രുചിയുള്ള രാസവസ്തുക്കളെ ലാബില്‍ വളര്‍ത്തിയെടുത്ത ചര്‍മത്തിലേക്ക് പ്രയോഗിച്ചു. ത്വക്കിലെ രുചിമുകുളങ്ങള്‍ ഇതിനെ തിരിച്ചറിയുകയും പി.ടി.സിയെ പുറന്തള്ളാന്‍ ശരീരത്തെ സഹായിക്കുന്ന സംയുക്തങ്ങളെ ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി.

ചര്‍മ്മത്തിനെ വിഷപദാര്‍ഥങ്ങളില്‍നിന്ന് സ്വയം സംരക്ഷിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് പഠനത്തിൽ തെളിയിക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News