37 ലക്ഷത്തിന്റെ ആഡംബര കാറിൽ ബേക്കറി സാധനങ്ങൾ വിറ്റ് ഒരു ശാസ്ത്രജ്ഞൻ; പിന്നിലൊരു കഥയുണ്ട്

scientist-turns-rs-37-lakh-car-into-bakery-stall-for-friend

37 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബരക്കാറിലെത്തി ഡിക്കിയിൽ ബേക്കറി സാധനങ്ങൾ വെച്ച് വിൽക്കുന്ന യുവാവ്, ഇന്റർനെറ്റിൽ കഴിഞ്ഞ കുറച്ചുദിവസമായി വൈറലായി മാറുന്ന വീഡിയോ ആണ് ഇത്. ഇത് വെറും ഒരു വീഡിയോ അല്ല, ഒരു സുഹൃത്തിനായുള്ള കരുതൽ കൂടിയാണ്. ഗുരുഗ്രാമിലെ സെക്ടർ 31 മാർക്കറ്റിൽ നിന്നുള്ള ഹൃദയസ്പർശിയായ ഈ വീഡിയോയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്. കേവലം ഒരു കച്ചവടക്കാരനല്ല ഇദ്ദേഹം, മറിച്ച് ജർമ്മനിയിൽ മെഡിക്കൽ റിസർച്ച് സയന്റിസ്റ്റായി ജോലി ചെയ്യുന്ന അവധേഷ് എന്ന യുവാവാണ് തന്റെ ആഡംബരക്കാരിന്റെ ഡിക്കിയിൽ ബേക്കറി സാധനങ്ങൾ വിൽക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി ജർമ്മനിയിൽ ഗവേഷകനായി ജോലി ചെയ്യുന്ന അവധേഷ് നിലവിൽ അവധിയിലാണ്. തന്റെ സുഹൃത്തിന്റെ “ചട്‌ക്കാരാ ഓൺ വീൽസ്” എന്ന പുതിയ സംരംഭത്തിന് പിന്തുണ നൽകുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബിസിനസ്സ് ഒന്ന് പച്ചപിടിക്കുന്നത് വരെ സഹായിക്കാനാണ് ഈ താൽക്കാലിക ക്രമീകരണം അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ഏകദേശം അഞ്ചോ ആറോ മാസത്തിനുള്ളിൽ ബിസിനസ്സ് സ്ഥിരത കൈവരിച്ച ശേഷം ജർമ്മനിയിലേക്ക് മടങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ALSO READ: ഓർഡർ ചെയ്തത് രണ്ട് കോഫിക്കും ഹുക്കയ്ക്കും, ബില്ല് 8500 രൂപ; ആദ്യ ഡേറ്റിന് പോയ യുവാവിന് യുവതി കൊടുത്തത് എട്ടിന്റെ പണി

ഹർഷ് ചൗഹാൻ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. “37 ലക്ഷം രൂപയുടെ കാറിൽ സുഹൃത്തിന് വേണ്ടിയുള്ള പിന്തുണ” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് ആളുകൾ ഏറ്റെടുത്തത്. യഥാർത്ഥ സൗഹൃദത്തിന്റെ അപൂർവ്വമായ കാഴ്ചയാണിതെന്നാണ് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നത്. “ഇങ്ങനെയുള്ള സുഹൃത്തുക്കളെ ലഭിക്കുന്നത് ഭാഗ്യമാണ്”, “യഥാർത്ഥ യാരി (സൗഹൃദം)” എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. തങ്ങളുടെ സൗഹൃദം ഇത്രയധികം ആളുകൾ ഇഷ്ടപ്പെടുമെന്ന് കരുതിയില്ലെന്നും, ജീവിതത്തിലെ ഉയർച്ചതാഴ്ചകളിൽ പരസ്പരം സഹായിക്കുകയാണ് വേണ്ടതെന്നും “ചട്‌ക്കാരാ ഓൺ വീൽസ്” ഉടമയും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News