
സൗരയൂഥത്തിന് പുറത്ത് വീണ്ടും ഭൂമിയോട് സാദൃശ്യമുള്ള നാല് ഗ്രഹങ്ങളെ കണ്ടെത്തി. ഭൂമിയില്‍നിന്ന് ആറ് പ്രകാശവര്‍ഷം മാത്രം അകലെയുള്ള ബര്‍ണാഡ് എന്ന ചുവപ്പുകുള്ളന്‍ നക്ഷത്രത്തെ വലംവെയ്ക്കുന്ന ഗ്രഹങ്ങളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്.ഹവായിലെ ജെമിനി നോര്‍ത്ത് ടെലിസ്‌കോപ്പ്, ചിലിയിലെ വെരി ലാര്‍ജ് ടെലിസ്‌കോപ്പ് എന്നിവയുടെ സഹായത്തോടെയാണ് ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്.ഭൂമിയുമായി സാമ്യമുള്ള ഗ്രഹങ്ങളെയാണ് തിരിച്ചറിഞ്ഞതെങ്കിലും ഇവയ്ക്ക് ഭൂമിയെ അപേക്ഷിച്ച് വലിപ്പം കുറവാണ്.
ALSO READ: ജോലി പ്രധാനമാണ് പക്ഷേ ആരോഗ്യം… ബെംഗളുരുവില്‍ സിഇഒക്ക് സംഭവിച്ചത് ഒരു പാഠമാണ്!
വളരെ ചുരുങ്ങിയ സമയം കൊണ്ട് അതിന്റെ നക്ഷത്രത്തെ വലംവയ്ക്കുന്ന ഈ ഗ്രഹങ്ങള്‍ക്ക് ബി, സി, ഡി, ഇ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത.് ഭൂമിയുടെ 20 മുതല്‍ 30 ശതമാനം വരെ മാത്രമേ ഇവയ്ക്ക് പിണ്ഡമുള്ളു. സൗരയൂഥത്തിന് പുറത്ത് നിലവില്‍ കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളില്‍ ഏറ്റവും ചെറിയ ഗ്രഹങ്ങളാണ് ഇവ. ചുവപ്പുകുള്ളന്‍ പോലുള്ള ചെറിയ നക്ഷത്രത്തിനോട് ഇത്രയും അടുത്ത് സ്ഥിതി ചെയ്യുന്ന ഇവയില്‍ ജീവനുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
ALSO READ: താമരശ്ശേരി ചുരത്തിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്
Scientist discovered earth like planet

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here