
ശാസ്ത്രലോകത്ത് വിപ്ലവം സൃഷ്ട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വ ഇനം ബാക്ടീരിയയെ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. ശ്വസന പ്രക്രിയയ്ക്കിടെ ഇവ വൈദ്യുതി ഉത്പാദിപ്പിക്കുന്നതായാണ് പുതിയ കണ്ടെത്തല്‍. പുതിയ കണ്ടെത്തലിന് പിന്നില്‍ റൈസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്.
Also read: ഹൈടെക് ആയി റെയിൽവേ; കോച്ചുകൾ വൃത്തിയാക്കാൻ ഡ്രോണുകൾ; വീഡിയോ
ഓക്സിജൻ ശ്വസിക്കുന്നതിനുപകരം ഇലക്ട്രോണുകളെ അവയുടെ ചുറ്റുപാടുകളിലേക്ക് തള്ളിവിടുന്ന പ്രകൃതിദത്ത പ്രക്രിയ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് ഒരു പ്രത്യേക തരം ബാക്ടീരിയ ശ്വസിക്കുന്നതെന്നാണ് കണ്ടെത്തൽ. എക്‌സ്ട്രാ സെല്ലുലാര്‍ ശ്വസനം എന്നാണ് ഈ പ്രക്രിയയെ വിളിക്കുന്നത്. ബാറ്ററികള്‍ ഇലക്ട്രിക് കറണ്ട് പുറത്ത് വിടുന്ന പ്രക്രിയക്ക് സമാനമാണ് ഇത്. ഇതുവഴി ഓക്‌സിജന്‍ ഇല്ലാതെ തന്നെ ബാക്ടീരിയകള്‍ക്ക് വളരാന്‍ സാധിക്കുമെന്ന് സെൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
Also read: ഗർഭഛിദ്ര ഗുളികയുടെ ഉപജ്ഞാതാവ് ഫ്രഞ്ച് ശാസ്ത്രജ്ഞൻ എറ്റിയെൻ-എമിൽ ബൗലിയു അന്തരിച്ചു
ബയോടെക്നോളജിയിൽ ഈ അസാധാരണ ശ്വസനരീതി ശാസ്ത്രജ്ഞർ വളരെക്കാലമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതിന് പിന്നിലെ സംവിധാനം കണ്ടെത്തുന്നത് ആദ്യമായാണ്. പുതിയ കണ്ടെത്തലിന് യഥാര്‍ത്ഥ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കാനാവുമെന്നാണ് കണക്കാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here