
കുഞ്ഞു വെട്ടവുമായി മിന്നാമിന്നികൾ എത്തുമ്പോൾ പണ്ടൊക്കെ അത്ഭുതത്തോടെ ആണ് നമ്മൾ നോക്കിയിരുന്നത്. കൂട്ടത്തോടെ വരുന്ന അവരെ കാണാൻ തന്നെ നല്ല ഭംഗി ആയിരുന്നു. എന്നാൽ ഇത് വെറും പഴങ്കഥയായി മാറുകയാണോ ? ഇന്നത്തെ കാലത്ത് മിന്നാമിനുങ്ങുകളെ കാണാനേ കിട്ടാറില്ല. അതായത് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവ വംശനാശം സംഭവിച്ച ജീവിയായി മാറും എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ജീവിതത്തിലെ ഭൂരിഭാഗവും മണ്ണിലോ ഇലകള്‍ക്കടിയിലോ കഴിയുന്ന ജീവികളാണ് മിന്നാമിനുങ്ങുകള്‍. മിതോഷ്ണ, ഉഷ്ണമേഖല കാലാവസ്ഥയിലും, ഈര്‍പ്പമുള്ള ചുറ്റുപാടുകളിലാണ് അവ ജീവിച്ചുവരുന്നത്. തണ്ണീര്‍ത്തടങ്ങള്‍, ചതുപ്പ് നിലങ്ങള്‍ തുടങ്ങിയവയാണ് മിന്നാമിനുങ്ങുകളുടെ പ്രധാന ആവാസ കേന്ദ്രങ്ങള്‍. നഗരവത്കരണം, കൃഷിയുടെ വ്യാപനം, വനനശീകരണം തുടങ്ങിയവ മൂലം ആവാസവ്യവസ്ഥ നഷ്ടമായതാണ് മിന്നാമിനുങ്ങിന്‍റെ വംശനാശത്തിന് കാരണമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ പ്രത്യുല്‍പ്പാദനത്തെ അടക്കം ബാധിച്ചതും മിന്നാമിനുങ്ങുകള്‍ നാമാവശേഷമാകാന്‍ കാരണമാവുകയാണ്.
കൃഷിയിടങ്ങളിലെ കീടനാശിനിയുടെ ഉപയോഗം മിന്നാമിനുങ്ങുകളെ ബാധിച്ച മറ്റൊരു തിരിച്ചടിയായിരുന്നു. അവയുടെ ലാര്‍വകള്‍ക്ക് അത്യാവശ്യമായ ഒച്ചുകളെയും കീടനാശിനികള്‍ ഇല്ലാതാക്കി. കീടനാശിനികള്‍ ജലാശയങ്ങളെ കൂടി മലിനമാക്കിയതോടെ മിന്നാമിനുങ്ങുകള്‍ വസിച്ചിരുന്ന ചതുപ്പ് നിലങ്ങള്‍ പോലുള്ള ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു. മിന്നാമിനുങ്ങുകൾ ഇനി കഥകളിലും, സിനിമയിലും, വീഡിയോകളിലും മാത്രം കാണാന്‍ കഴിയുന്ന, വംശനാശം സംഭവിച്ച ജീവിയായി മാറാൻ അധിക നാൾ വേണ്ടി വരില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here