സ്കോൾ കേരളയും ‘നിർമിതി കേന്ദ്ര’യും വിവരാവകാശത്തിന്‍റെ പരിധിയിൽ പെടും; ഉത്തരവുമായി സംസ്ഥാന വിവരാവകാശ കമ്മീഷണർ

INFO COMMISSION

സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷൻ – കേരള (സ്കോൾ കേരള) എന്ന സ്ഥാപനവും, കേരളത്തിലെ വിവിധ ജില്ലകളിൽ സ്ഥിതി ചെയ്യുന്ന “നിർമിതി കേന്ദ്ര” എന്ന സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. ശ്രീകുമാർ എം ഉത്തരവിട്ടു. സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ മുന്നിൽ സമർപ്പിക്കപ്പെട്ട രണ്ട് വ്യത്യസ്ത ഹർജികളിൽ ആയിട്ടായിരുന്നു ഉത്തരവ്.

പാലക്കാട് നുച്ചിപള്ളി സ്വദേശി കൃഷ്ണൻകുട്ടി കമ്മീഷൻ മുമ്പാകെ സമർപ്പിച്ച ഹർജിയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്കോൾ കേരള എന്ന സ്ഥാപനത്തിൽ, വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ച് വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ വിവരങ്ങൾ നിഷേധിക്കുകയും ഈ സ്ഥാപനം വിവരാവകാശ നിയമത്തിന്റെ പരിധി വരില്ല എന്ന് മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീൽ ഹർജി ഫയൽ ചെയ്തത്.

ALSO READ; കേരളത്തിന് വട്ടപൂജ്യം; ഹിമാചലിന് വീണ്ടും 2000 കോടിയുടെ കേന്ദ്ര സഹായം

സ്കോൾ കേരള എന്ന സ്ഥാപനം വിവരാവകാശ നിയമം 2 (h)(c) പ്രകാരം രൂപം കൊണ്ട ഒരു പൊതു സ്ഥാപനമാണ് എന്ന കമ്മീഷൻ നിരീക്ഷിച്ചു. ഈ സ്ഥാപനത്തിൻറെ ഭരണനിർവഹണം നടത്തുന്നത് , കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയർമാനും, ഗവൺമെൻറ് അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സെക്രട്ടറിയായും ,പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ , ഫിനാൻസ് ഓഫീസർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ, മറ്റു പൊതുമണ്ഡലങ്ങളിൽ നിന്നും സർക്കാർ നോമിനേറ്റ് ചെയ്യുന്ന വ്യക്തികൾ ഉൾപ്പെടുന്ന ഒരു ഭരണസംവിധാനമായ എക്സിക്യൂട്ടീവ് കൗൺസിൽ ആണ്. ആയതിനാൽ സ്കോൾ കേരള വിവരാവകാശ നിയമം 2(h)(i ) എന്ന വകുപ് അനുസരിച്ച് സർക്കാരിൻറെ പൂർണ്ണ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള സ്ഥാപനമാണ് എന്ന കമ്മീഷൻ നിരീക്ഷിച്ചു.

സമാന സ്വഭാവമുള്ള മറ്റൊരു ഹർജിയിലാണ് നിർമ്മിതികേന്ദ്രയുമായി ബന്ധപ്പെട്ട ഉത്തരവുണ്ടായത്. അടൂർ സ്വദേശിയായ അഡ്വ. സി പ്രദീപ് കുമാർ തൃശ്ശൂരിലെ നിർമിതികേന്ദ്രയിൽ നൽകിയ അപേക്ഷ നിരസിച്ചതിന് തുടർന്നാണ് ഹർജി നൽകിയത്. നിർമ്മിതി കേന്ദ്രയുടെ ഗവേണിംഗ് ബോഡി എന്നത് ജില്ലാ കളക്ടർ ചെയർമാനും സബ് കളക്ടർ, ജില്ലാ ഗ്രാമ വികസന ഏജൻസി പ്രോജക്ട് ഓഫീസർ, അസിസ്റ്റൻറ് ഡെവലപ്മെൻറ് കമ്മീഷണർ , ജില്ലാ വെൽഫെയർ ഓഫീസർ , ജില്ലാ പ്ലാനിംഗ് ഓഫീസർ തുടങ്ങി ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു സമിതിയാണ് നിർമിതികേന്ദ്രയുടെ ഭരണ നിർവഹണം നടത്തുന്നത്.

ALSO READ; തകര്‍ന്ന പെന്‍സ്റ്റോക്ക് ഗിര്‍ഡറുകള്‍ പുനഃസ്ഥാപിച്ചു; കക്കയം ജലവൈദ്യുത പദ്ധതി പൂര്‍ണശേഷിയിലേക്ക്

ആയതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന നിർമ്മിതി കേന്ദ്രങ്ങൾ വിവരാവകാശ നിയമം 2(h )(c) , 2 ( h)(i ) എന്നീ വകുപ്പുകളുടെപരിധിയിൽ പെടുത്തതാണെന്ന് കമ്മീഷണർ വ്യക്തമാക്കി. ആയതിനാൽ മേൽപ്പറഞ്ഞ സ്ഥാപനങ്ങളിൽ അടിയന്തരമായി വിവരാവകാശ ഓഫീസർമാരെ നിയമിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകുകയും, ഹർജിക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ 15 ദിവസത്തിനകം നൽകണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News