സ്‌കോൾ-കേരള ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനം ജൂൺ 5 മുതൽ

SCOLE Kerala

സ്‌കോൾ-കേരള മുഖേന 2025-26 അധ്യയന വർഷത്തെ ഹയർസെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനത്തിനും, പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. നിർദിഷ്ഠ യോഗ്യതയുള്ളവർക്ക് http://www.scolekerala.org മുഖേന ജൂൺ 5 മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പ്രവേശനയോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ-കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.

Also Read: കൊല്ലത്ത് പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം 695 012 എന്ന മേൽവിലാസത്തിൽ നേരിട്ടോ സ്പീഡ് / രജിസ്‌ട്രേഡ് തപാൽ മാർഗമോ ജൂലൈ രണ്ടിനകം ലഭ്യമാക്കണം.

Also Read: ‘പ്ലസ് വണ്‍ പ്രവേശനത്തിന് സംവരണം പരിശോധിക്കാൻ ടി സി മതി’; മുടി മുറിച്ചത് കേരളത്തിന്റെ സംസ്‌കാരത്തിന് ചേരാത്തതെന്നും മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News