ലേലം വിളി പൊടിപൊടിച്ചു; സ്‌കൂട്ടറിന്റെ വില ഒരു ലക്ഷം, രജിസ്‌ട്രേഷന്‍ നമ്പറിന് ‘ലക്ഷങ്ങള്‍’ ! ഇതൊരു വിചിത്ര ഹോബി!

ഹിമാചല്‍ പ്രദേശ് സ്വദേശിയായ സഞ്ജീവ് കുമാറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. വിഐപി വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ വാങ്ങിയാണ് കുമാര്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. ഹാമിപൂരില്‍ നിന്നുള്ള സഞ്ജീവ് കുമാറാണ് എച്ച്പി 21സി- 0001 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ 14 ലക്ഷം കൊടുത്ത് ഈ നമ്പര്‍ വാങ്ങിയത്. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുത്ത് ഇഷ്ടപ്പെട്ട നമ്പര്‍ സ്വന്തമാക്കിയത്.

രണ്ട് പേരാണ് ലേലത്തില്‍ പങ്കെടുത്തത്. സോളന്‍ ജില്ലയില്‍ നിന്നുള്ള ബഡിയെന്ന ആളാണ് ലേലത്തില്‍ പങ്കെടുത്ത മറ്റൊരാള്‍. ഇയാള്‍ രജിസ്‌ട്രേഷന്‍ നമ്പറിനായി 13.5 ലക്ഷം രൂപയാണ് ലേല തുകയായി വിളിച്ചത്. എന്നാല്‍ സഞ്ജീവ് കുമാര്‍ അതിന് മുകളില്‍ 14 ലക്ഷം വിളിച്ച് നമ്പര്‍ സ്വന്തമാക്കിയത്.

ALSO READ: ‘ഗവർണറുടെ ഭരണഘടനപരമായ അധികാരങ്ങൾ പാഠ്യവിഷയമാക്കും, ഈ വർഷം പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിൽ ഉൾപ്പെടുത്തും’: മന്ത്രി വി ശിവൻകുട്ടി

മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറിയിലേക്കാണ് പോകുന്നത്. ഒരു ടൂവീലറിന്റെ രജിസ്ടര്‍ നമ്പറിനു ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് അധികൃതര്‍ പറയുന്നു.

പ്രത്യേകതയും വിശേഷപ്പെട്ടതുമായ നമ്പറുകള്‍ ശേഖരിക്കുന്നത് തന്റെ ഹോബിയാണെന്ന് സഞ്ജീവ് കുമാര്‍ പറയുന്നു. പുതിയ ബ്രാന്‍ഡ് സ്‌കൂട്ടറിനായാണ് വിഐപി നമ്പര്‍ അദ്ദേഹം സ്വന്തമാക്കിയത്. വ്യത്യസ്തമായത് സ്വന്തമാക്കാന്‍ വില എത്രയെന്ന് നോക്കരുതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

നമ്പറിനായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നെന്നും മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതിനാല്‍ ലേലം വിളിക്കേണ്ടി വന്നെന്നും സഞ്ജീവ് കുമാറിന്റെ ദിനേശ് കുമാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News