ദേശീയ പാതയില്‍ തെന്നി വീണ സ്‌കൂട്ടര്‍ യാത്രികന്‍ ബസ്സിടിച്ച് മരിച്ചു

തൃശൂര്‍ ശ്രീനാരായണപുരം പൊരിബസാറില്‍ റോഡില്‍ തെന്നി വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ബസ്സിടിച്ച് മരിച്ചു. എറിയാട് മാടവന പാമ്പിനേഴത്ത് വീട്ടില്‍ സിക്കന്തര്‍ (60) ആണ് മരിച്ചത്. ദേശീയപാത 66 -ല്‍ ഇന്ന് വൈകിട്ട് പൊരിബസാര്‍ സെന്ററിന് സമീപമായിരുന്നു അപകടം.

READ ALSO:നാഗചൈതന്യയുടെ ടാറ്റൂ നീക്കം ചെയ്ത് സാമന്ത; നിരാശയില്‍ ആരാധകര്‍

പുനര്‍നിര്‍മ്മാണം നടക്കുന്ന ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നതിനിടെ സിക്കന്തറിന്റെ സ്‌കൂട്ടര്‍ തെന്നി വീണു. തെറിച്ചുവീണ സിക്കന്തറിന്റെ ദേഹത്ത് പിറകെ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. സാന്ത്വനം ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

READ ALSO:ഇസ്രയേലില്‍ സംയുക്ത യുദ്ധകാല മന്ത്രിസഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News