
ഇന്ത്യൻ നിരത്തുകളിൽ സ്കൂട്ടറുകൾക്ക് പ്രിയമേറുന്നോ? 1980 കളിലും 90 കളിലും ഉണ്ടായിരുന്നത് പോലെ വലിയ പ്രചാരം സ്കൂട്ടറുകൾക്ക് വിപണിയിൽ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ വിൽപ്പനയിൽ ഏറ്റവും ഉയർന്ന നിരക്കാണ് സ്കൂട്ടറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 68.5 ലക്ഷം സ്കൂട്ടറുകളാണ് ഇന്ത്യൻ നിരത്തിലേക്ക് എത്തിയത്.
ബജാജ് ചേതക്, എൽഎംഎൽ വെസ്‍പ തുടങ്ങിയ ജനപ്രിയ സ്കൂട്ടറുകളാൽ നിരത്തുകൾ ഭരിച്ചിരിന്ന സ്കൂട്ടറുകളുടെ പ്രിയം 2000 ത്തോടെ കുറയുകയുണ്ടായി. മോട്ടോർബൈക്കുകളായി പിന്നീട് നിരത്ത് നിറയെ ഹീറോ സ്പ്ലെൻഡർ ബജാജ് പൾസർ തുടങ്ങി മൈലേജിന്റെയും സ്റ്റൈലിന്റെയും പേരിൽ ബൈക്കുകൾ നിരത്തു ഭരിച്ചു.
Also Read: വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വരുന്നൂ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTI ; മെയ് 26ന് പുറത്തിറങ്ങും
ഇപ്പോൾ സ്കൂട്ടറുകൾ വീണ്ടും തങ്ങളുടെ പ്രതാപകാലത്തേക്ക് തിരികെ യാത്രയായിരിക്കുകയാണ്. ഓട്ടോമാറ്റിക് ഗിയറിന്റെ പ്രിയം ഏറിയതും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ആവശ്യം വർദ്ധിച്ചതുമാണ് ബൈക്കുകളുടെ വിൽപ്പനയെ സ്കൂട്ടറുകൾ മറികടക്കാൻ കാരണം.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (FADA) യുടെ കണക്കുകൾ അനുസരിച്ച് സ്കൂട്ടറുകളുടെ വില്പനയിൽ ഉണ്ടായിരിക്കുന്ന വർധനവ് 17.36 ശതമാനമാണ്. ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ വിൽപ്പനയിലും വർധനവ് ദൃശ്യമാണ്. എന്തായാലും ഒരു 80കളിലെ വസന്തം പുനരാവർത്തിക്കുകയാണ് സ്കൂട്ടറിന്റെ കാര്യത്തിൽ വീണ്ടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

