സ്വർണ്ണക്കടത്ത് കേസിൽ എസ്ഡിപിഐ നേതാവ് പിടിയിൽ

sdpi

സ്വർണ്ണക്കടത്ത് കേസിൽ എസ്ഡിപിഐ നേതാവ് പിടിയിൽ. ആലപ്പുഴ അരൂക്കുറ്റി വടുതല സ്വദേശി തൗഫീഖ് അലിയാണ്  കഴിഞ്ഞദിവസം പാലക്കാട് പൊലീസിന്റെ പിടിയിലായത്. സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് പിടിയിലാകുന്നത്.

ആർപിഎഫും പാലക്കാട് നർക്കോട്ടിക്  ഡിവൈഎസ്പിയുടെ ടീമും ചേർന്നാണ് ആണ് പിടികൂടിയത്..38 ലക്ഷത്തിലധികം രൂപയുമായി  പാലക്കാട് റെയിൽവേ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോഴാണ് പിടിയിലാകുന്നത്. എറണാകുളത്തുനിന്നും സ്വർണ്ണം കോയമ്പത്തൂർ വിറ്റ് മടങ്ങി വരുന്നതിനിടയിലാണ് ഇയാളെ പൊലീസ് പിടിച്ചത്.

ALSO READ; പത്തനംതിട്ടയിൽ കോൺഗ്രസ് നേതാവ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി പിടിയിൽ

എസ്ഡിപിഐയുടെയും, നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ നേതാവാണ് തൗഫീഖ്. ഇയാൾ നിരവധി തവണ ഇത്തരത്തിൽ സ്വർണക്കടത്ത് നടത്തിയതായും അന്വേഷണസംഘം പറയുന്നു. പാലക്കാട് ഇൻകം ടാക്സ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിംഗ് കേസിന്റെ അന്വേഷണം. നടത്തിവരുന്നു. എസ്ഡിപിഐയുടെ അരൂർ മണ്ഡലം ട്രഷറർ ആണ് തൗഫീക്ക്.

ENGLISH NEWS SUMMARY: SDPI leader arrested in gold smuggling case. Taufeeq Ali, a native of Vaduthala, Arukkutty, Alappuzha, was arrested by Palakkad police the other day. He was arrested in connection with the gold smuggling case.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News