ആര്യാടൻ ഷൗക്കത്തിന് 9500 വോട്ട് മറിച്ചു നൽകി; എസ്ഡിപിഐ നേതാവിന്റെ പോസ്റ്റ്

SDPI

നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എസ്ഡിപിഐ വോട്ട് മറിച്ചു നൽകിയെന്ന് ഔദ്യോഗിക സ്ഥിരീകരണം. 9500 ൽപ്പരം വോട്ട് നൽകിയെന്നാണ് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയത്തിൻ്റെ ഫെയിസ് ബുക്ക് പോസ്റ്റ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഇന്നലെ ഇട്ടതാണ് ഫേസ്ബുക്ക് പോസ്റ്റ്.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപാണ് ബിജെപി സ്ഥാനാർഥി മോഹൻ ജോർജ് തനിക്ക് ലഭിക്കേണ്ട വോട്ടുകൾ യുഡിഎഫിന് നൽകിയെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് എസ്ഡിപിഐയും യു.ഡി.എഫിന് തങ്ങളുടെ വോട്ടുകൾ നൽകിയെന്നറിയിച്ച് രംഗത്ത് വന്നത്. എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയം തൻ്റെ ഫെയിസ് ബുക്ക് പേജിലൂടെയാണ് ഇത് പരസ്യമാക്കിയത്.

ഞായറാഴ്ച വൈകിട്ട് ആയിരുന്നു ജോർജ് ഫെയ്സ് ബൂക്കിലൂടെ പാർട്ടി നിലപാട് അറിയിച്ചത്. ഞങ്ങളൊരു ഒൻപതായിരത്തിഅഞ്ഞൂറ് വോട്ട്
ഭരണകൂട ഭീകരതയ്ക്കെതിരെ മറിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ജമാഅത്ത് ഇസ്ലാമിയും, ബിജെപിയും, എസ്ഡിപിഐയും ഉൾപ്പെടുന്ന മഴവിൽ സഖ്യം ഇടതുപക്ഷത്തിനെതിരെ ഒന്നിച്ചതിന്റെ തെളിവാണ് / ഈ മൂന്ന് പാർട്ടികളുടെയും രാഷ്ട്രീയ നിലപാടിലൂടെ പുറത്തുവരുന്നത്.

11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു നിലമ്പൂരിൽ ഷൗക്കത്തിന്റെ വിജയം. എന്നാൽ, തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സതീശനെതിരെ ഒളിയമ്പുമായി കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തി. വിജയത്തിന്റെ ക്രെഡിറ്റ് ഒറ്റയ്ക്ക് ആർക്കും കൊടുക്കാൻ സാധിക്കില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.

ALSO READ: ‘രാഷ്ട്രീയമായിട്ടാണ് എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്’; നിലമ്പൂരിൽ ജനവിധിയെ എൽഡിഎഫ് മാനിക്കുന്നുവെന്ന് ടി പി രാമകൃഷ്ണൻ

തെരഞ്ഞെടുപ്പിൽ അൻവർ ഫാക്ടർ ഉണ്ടായെന്നു പറഞ്ഞ കെ പി സി സി പ്രസിഡന്റ് സണ്ണിജോസഫ് അൻവറിനെ കൂടെ കൂട്ടാഞ്ഞതിലുള്ള നീരസവും പറയാതെ പറഞ്ഞു. വി ഡി സതീശനെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു കെ പി സി സി പ്രസിഡന്റിന്റെ പ്രതികരണം. അൻവറിനെ കൂടെ കൂട്ടാൻ എല്ലാ ശ്രമവും ഞാനും കുഞ്ഞാലികുട്ടിയും നടത്തിയിരുന്നുവെന്നും, ഇനിയുള്ള തീരുമാനങ്ങൾ നേതൃത്വം കൂടിയാലോചിച്ച് എടുക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News