കടലാക്രമണം രൂക്ഷം; മൂന്ന് ജില്ലകളിൽ കടൽ കരയിലേക്ക് ഇരച്ചുകയറി

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കടൽ കരയിലേക്ക് ഇരച്ചുകയറി. തിരുവനന്തപുരത്ത് പൂവാർ മുതൽ പൂന്തുറ വരെ തീരമേഖലയിൽ കടൽ കരകയറി. കോവളത്തും കടൽ കയറിയതിനാൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ആലപ്പുഴയിൽ മാരാരിക്കുളം കടപ്പുറത്ത് കടൽ കയറി. തൃശൂർ പെരിഞ്ഞനം ബീച്ചിലാണ് ഇന്ന് ഉച്ചമുതൽ കടലേറ്റം ഉണ്ടായത്. പെരിഞ്ഞനം സമിതി ബീച്ച്, കയ്പമംഗലം വഞ്ചിപ്പുര തുടങ്ങിയ ഭാഗങ്ങളിലാണ് കടലേറ്റമുള്ളത്. വലിയ തിരകൾ ശക്തമായി കരയിലേക്ക് അടിച്ചു കയറുന്നുണ്ട്.

Also Read: റിയാസ് മൗലവി വധക്കേസ്; പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകും: മന്ത്രി പി രാജീവ്

പെരിഞ്ഞനം സമിതി ബീച്ചിൽ കടൽ ഭിത്തിയും കടന്നാണ് കടൽ വെള്ളം കരയിലേക്ക് കയറിയത്. വെള്ളവും മണ്ണും അടിച്ചു കയറി വരാഹം ഗ്രൂപ്പിന്റെ മത്സ്യബന്ധന വല നശിച്ചിട്ടുണ്ട്. വളരെ വേഗം വള്ളവും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും നാട്ടുകാർ ചേർന്ന് തീരമേഖലയിൽ നിന്നും നീക്കിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. രാവിലെ കയ്പമംഗലം കമ്പനിക്കടവ് ബീച്ചിൽ കടൽ ചുഴലിയും ഉണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Also Read: മോദിക്കെതിരെ പ്രതിരോധക്കടൽ തീർത്ത് ഇന്ത്യ സഖ്യം; ശക്തി പ്രകടനമായി ദില്ലി രാം ലീല മൈതാനിയിലെ മഹാറാലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News