9 വയസുകാരനുള്‍പ്പെടെ 120 പേരെ പീഡിപ്പിച്ചു; അമേരിക്കന്‍ റാപ്പര്‍ ഷാന്‍ കോംപ്സിനെതിരെ വീണ്ടും പരാതികള്‍

അമേരിക്കന്‍ റാപ്പറും സംഗീതജ്ഞനുമായി ഷാന്‍ ഡിഡ്ഡി കോംപ്സിനെതിരേ കൂടുതല്‍ ലൈംഗിക പീഡന പരാതികള്‍. കോംപ്സിനെതിരെ പരാതിയുമായി 120 പേരാണ് ഇതുവരെ രംഗത്ത് വന്നിട്ടുള്ളത്.

120 പേരില്‍ 25 പേര്‍ക്ക് ചൂഷണത്തിന് വിധേയരായ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കോംപ്സില്‍ നിന്ന് ചൂഷണം നേരിട്ടുവെന്നാരോപിച്ച് 3280-ല്‍ അധികം പേര്‍ തന്റെ സ്ഥാപനത്തെ സമീപിച്ചതെന്നും 120 പേരെ പ്രതിനിധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ഇരകള്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ടോണി ബസ്ബീ പറഞ്ഞു.

ALSO READ:‘വേഗം സുഖം പ്രാപിക്കട്ടെ’; സൂപ്പര്‍സ്റ്റാറിന് ആശ്വാസവാക്കുകളുമായി ഉലകനായകന്‍

പരാതിക്കാരില്‍ അറുപത് പേര്‍ സ്ത്രീകളും അറുപത് പേര്‍ പുരുഷന്മാരുമാണ്. ലൈംഗികാതിക്രമത്തിന് വിധേയരായവരില്‍ ഒരു പുരുഷന് സംഭവസമയത്ത് ഒന്‍പതു വയസ്സുമാത്രമായിരുന്നു പ്രായമെന്നും ടോണി ചൂണ്ടിക്കാട്ടുന്നു. 1991 മുതല്‍ 2024 വരെയുള്ള കാലത്താണ് ചൂഷണങ്ങള്‍ നടന്നത്.

കഴിഞ്ഞ മാസമാണ് ഷാന്‍ കോംപ്സ് അറസ്റ്റിലായത്. സെക്സ് ട്രാഫിക്കിങ് കേസില്‍ ബ്രൂക്ക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ വിചാരണ കാത്ത് കഴിയുകയാണ് 54-കാരനായ കോംപ്സ്.

ALSO READ:പാക് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ബാബര്‍ അസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News