അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ തുടരുന്നു

ഖലിസ്ഥാന്‍വാദി അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ തുടരുന്നു. അമ്യത് പാല്‍ ഒളിവിലായിട്ട് 15 ദിവസങ്ങള്‍ കഴിഞ്ഞു. ഒളിവിലിരുന്നു കൊണ്ട് അമ്യത് പാല്‍ രണ്ടു വീഡിയോകളും പുറത്ത് വിട്ടിട്ടുണ്ട്. മൂന്ന് ഉപാധികള്‍വച്ച് കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ അമൃത്പാല്‍ കീഴടങ്ങുന്നതിനെപ്പറ്റി ആരുമായും സംസാരിച്ചിട്ടില്ലെന്നും വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് അമൃത്പാല്‍ സിംഗിന്റെ അടുത്ത അനുയായിയും ഡ്രൈവറുമായ ജോഗാ സിംഗ് ഇന്നലെ അറസ്റ്റിലായത്. ലുധിയാനയിലെ സോണിവാളില്‍ വെച്ചാണ് ഇയാളെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിലൂടെ അമൃത് പാല്‍ സിംഗിനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News