മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാൾക്ക് വേണ്ടിയുളള തെരച്ചിൽ തുടങ്ങി

meenachilar

കോട്ടയം ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാൾക്ക് വേണ്ടിയുളള തെരച്ചിൽ തുടങ്ങി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പെരുവന്താനം  സ്വദേശി ആബിന്‍ ജോസഫിന്റെ മൃതദേഹം ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിൽ
കണ്ടെത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന അമൽ ജോമോനായുള്ള തിരച്ചിലാണ് മൂന്നാം ദിനം രാവിലെ തുടങ്ങിയത്.
ശനിയാഴ്ച്ച വൈകിട്ടാണ് മുണ്ടക്കയം പെരുവന്താനം  സ്വദേശി ആബിന്‍ ജോസഫും, അടിമാലി സ്വദേശി അമൽ ജോമോനും മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ടത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. ഭരണങ്ങാനം ഭാഗത്തുള്ള അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമൻ ഭാഷാ പഠനത്തിനായി എത്തിയവരാണ് ഇവർ .

ALSO READ: കേരളത്തിൻ്റെ ആ പ്രതീക്ഷകൾ വെറുതെയായി! വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി തുറമുഖത്തിനോ, വയനാടിനോ സഹായം പ്രഖ്യാപിക്കാഞ്ഞത് നിരാശാജനകമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

വിദ്യാര്‍ഥിക‍ളെ കാണാതായെന്ന വിവരം ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സും, ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും തെരച്ചില്‍ ആരംഭിച്ചിരുന്നു. ആബിന്‍ ജോസഫിൻ്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

ALSO READ : പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിലൂടെ തീവ്രവാദികൾ ലക്ഷ്യമിട്ടത്‌ ഇന്ത്യൻ സമൂഹത്തെ വർഗീയമായി പിളർക്കാൻ: എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News