തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം; സെര്‍ച്ച് കമ്മിറ്റി യോഗം ഇന്ന്

തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി യോഗം ഇന്ന് നടന്നേക്കും.. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന്റെ നേതൃത്വത്തില്‍ രുപീകരിച്ച സമിതിയാണ് തീരുമാനം എടുക്കുക. ആഭ്യന്തര സെക്രട്ടറിയും, പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് സെക്രട്ടറിയും സെര്‍ച്ച് കമ്മിറ്റിയിലുണ്ട്.

ALSO READ:  ‘ഞങ്ങടെ കുഞ്ഞുമോളുടെ പുഞ്ചിരി സുരക്ഷിതമായി തിരിച്ച് തന്നു’, ടീച്ചറമ്മയെന്ന് കേരളം വെറുതെ വിളിക്കുന്നതല്ല, ടീച്ചര്‍ ജയിക്കും, ജയിക്കണം

സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പേരുകളില്‍ നിന്ന് പ്രധാനമന്ത്രി അംഗമായ സമിതി 2 പേരുകള്‍ തിരഞ്ഞെടുക്കും. പുതിയ നിയമപ്രകാരം പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്ന കേന്ദ്ര മന്ത്രിയും ലോക്സഭ പ്രതിപക്ഷ നേതാവുമാണ് തിരഞ്ഞെടുപ്പ് കമ്മിഷണരെ തിരഞ്ഞെടുക്കുക. നാളെ തന്നെ കമ്മിഷണര്‍മാരെ നിയമിച്ചേക്കും. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കായി പൂര്‍ണ സജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കശ്മീരില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് ശേഷമാകും ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനമെന്നും അദ്ദേഹം അറിയിച്ചു.

ALSO READ:  ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി; മോഹന്‍ ബഗാന്റെ ജയം മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here