ഒളിഞ്ഞിരിക്കുന്ന ഭീകരര്‍ക്കായി കശ്മീരിൽ സൈന്യം തിരച്ചിൽ തുടരുന്നു

J&K

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം മേഖലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഭീകരര്‍ക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട്പൂഞ്ചില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി

കിഷ്ത്വാര്‍ വനമേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ഊര്‍ജ്ജമാക്കിയത്. രണ്ടില്‍ കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം ഉണ്ടായിട്ടുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. അതേസമയം പകല്‍ഗാം ഭീകരര്‍ക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂഞ്ചിലെ വിവിധ വീടുകളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. ഹാഷിം മൂസ അടക്കമുള്ള ഭീകരര്‍ക്ക് പ്രാദേശിക തലത്തില്‍ നിന്നും സഹായം ലഭിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് റെയ്ഡ് സംഘടിപ്പിച്ചത്.

Also Read: ആകാശച്ചുഴിയിൽ അകപ്പെട്ട് ഇന്ത്യൻ വിമാനം; വ്യോമാതിർത്തി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അപേക്ഷ നിരസിച്ച് പാകിസ്ഥാൻ

സംസ്ഥാന അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ്. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണ മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ വിദേശപര്യടനം പുരോഗമിക്കുകയാണ്. ബിജെപി എംപി ബൈ ജയന്ത് പാണ്ഡെ നയിക്കുന്ന സംഘം ഇന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ടു. യുഎഇയിലെത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘത്തോടെ യു എ ഇ പിന്തുണ അറിയിച്ചിട്ടുണ്ട്.

ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പി അടക്കമുള്ള സംഘം ജപ്പാനിലെ നയതന്ത്ര വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി.ജപ്പാന്‍ വിദേശകാര്യ മന്ത്രി താകേഷി ഇവായയും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്ക് പിന്തുണയേകിയിട്ടുണ്ട്. ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് റഷ്യയില്‍ പര്യടനം നടത്തും. ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ അമേരിക്കയിലേക്ക് തിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News