കണ്ണൂരില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് കോളേജ് വിദ്യാർത്ഥിനികള്‍ക്കായി തെരച്ചില്‍ തുടരുന്നു

കണ്ണൂര്‍ പടിയൂരില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് കോളേജ് വിദ്യാർത്ഥിനികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ചാലോട് എടയന്നൂര്‍ സ്വദേശിനി ശബാന, അഞ്ചരക്കണ്ടി സ്വദേശിനി സൂര്യ എന്നീ വിദ്യാര്‍ഥിനികളാണ് ഒഴുക്കില്‍പ്പെട്ടത്. ഇരിട്ടിക്കടുത്ത പടിയൂര്‍ പൂവംകടവിലാണ് സംഭവം.

ALSO READ:ഗള്‍ഫ് യാത്രകപ്പല്‍, കൊച്ചി തുറമുഖത്തു നിന്ന്: മന്ത്രി വി എന്‍ വാസവന്‍

സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ പുഴ കാണാന്‍ പോയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. പുഴയില്‍ വീണ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കില്‍പ്പെട്ടത്.

ALSO READ:ഗകലയുടേത് കൊലപാതകം; സ്ഥിരീകരിച്ച് പൊലീസ്, ഭര്‍ത്താവ് അനിലിനെ ഉടന്‍ നാട്ടിലെത്തിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News