
ഖലിസ്ഥാൻ വാദി അമൃത്പാൽ സിംഗിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പഞ്ചാബ് പൊലീസ്. വാരിസ് പഞ്ചാബ് ദേ തലവൻ പഞ്ചാബിലെ ഹോഷിയാർപൂരിലുണ്ടെന്ന
നിഗമനത്തിലാണ് പൊലീസ് . അതേസമയം, അമൃത്പാൽ സിംഗിന്റെ അനുയായി പപൽപ്രീത് സിംഗ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പപൽപ്രീതിനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.
അമൃത്പാലിന്റെ വിശ്വസ്തനും ഉപദേശകനും കൂടിയായ ഇയാളെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അമൃത്പാലിന്റെ രക്ഷപ്പെടൽ മുഴുവൻ ആസൂത്രണം ചെയ്തത് പപൽപ്രീതാണ്. UAPA ചുമത്തപ്പെട്ട കേസിൽ ഉൾപ്പെടെ ആകെ ആറ് ക്രിമിനൽ കേസിൽ പ്രതിയാണ് പപൽപ്രീത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here