
പത്തനംതിട്ട മെഴുവേലി ഗ്രാമ പഞ്ചായത്തിൽ കർഷക സംഘത്തിന്‍റെ നേതൃത്വത്തിൽ പന്നിയെ തുരത്താൻ ജനകീയ തിരച്ചൽ നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെയും മെഴുവേലി പഞ്ചായത്തിന്റെയും പിന്തുണയോടെയായിരുന്നു ജനകീയ തിരച്ചിൽ. വനമേഖലയിൽ നിന്ന് ഏറെ ദൂരെയുള്ള മെഴുവേലി പഞ്ചായത്തിൽ പന്നി ശല്യം രൂക്ഷമായതോടെയാണ് നടപടിയുമായി കർഷകസംഘം രംഗത്തെത്തിയത്. തിരച്ചിൽ ആരംഭിച്ച ആദ്യ മണിക്കൂർ തന്നെ സംഘത്തിന് പന്നിയെ പിടി കൂടാനായി.
കർഷകരുടെ പരിശ്രമം വിജയിച്ചു എന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. മെഴുവേലി പഞ്ചായത്തിൽ എല്ലാ വാർഡുകളിലും ജനകീയ തിരച്ചിൽ നടത്താനാണ് കർഷകസംഘത്തിന്റെ തീരുമാനം. പന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കൃഷി നടത്താൻ സാധിക്കുന്നില്ല എന്നാണ് കർഷകരുടെ പരാതി. പ്രശ്നം പരിഹാരത്തിനായി കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റം വരുത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
news summary: In Pathanamthitta, a search was conducted to drive away the wild boars under the leadership of the farmers’ group.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

