സീറ്റ് പോര് മുറുകുന്നു; നേമം സീറ്റിനായി കോൺ​ഗ്രസിൽ തർക്കം രൂക്ഷം

koduvally-congress-mass-resignation-over-reorganization-disputekoduvally-congress-mass-resignation-over-reorganization-dispute

തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ കോൺ​ഗ്രസിൽ സീറ്റിനായുള്ള തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മിക്ക മണ്ഡലങ്ങളിലും അതിരൂക്ഷമായ തർക്കമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തിരുവന്തപുരത്തെ നേമം സീറ്റിനായാണ് കോൺ​ഗ്രസിലെ ഏറ്റവും പുതിയ തർക്കം.

നേമം സീറ്റുമായി ബന്ധപ്പെട്ട് കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെടുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തക കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ്. എൻ എസ് വരട്ടെ നേമം ഉണരട്ടെ എന്ന ക്യാപ്ഷനിലാണ് ഫ്ലക്സ് വച്ചിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ എസ് നുസൂറിന് വേണ്ടിയാണ് ഒരു വിഭാ​ഗം പ്രവർത്തകർ ഫ്ലക്സ് വച്ചിരിക്കുന്നത്.

Also read: നീറിപ്പുകഞ്ഞ് ഭിന്നിപ്പ്’; കെ സുധാരകനെ പിന്തുണച്ച് ഒരു വിഭാഗം, കെപിസിസി ആസ്ഥാനത്ത് പോസ്റ്റർ

‘നിങ്ങളുടെ കണ്ണുകളിൽ ഇദ്ദേഹത്തിന് കുറവ് എന്താണ് ? മതമാണോ? സോഷ്യൽ മീഡിയ തരംഗമില്ല മീഡിയ പ്രചാരണങ്ങൾ ഇല്ല, നിലപാടുണ്ട് യുവാക്കളുടെ പിന്തുണയുണ്ട്’. തുടങ്ങിയ വാചകങ്ങളാണ് ഫ്ലക്സ് ബോർഡിലുള്ളത്.
എൻ ശക്തൻറെ റിബൽ ഭീഷണിക്ക് പിന്നാലെയാണ് കെ പി സി സി ആസ്ഥാനത്തെ ഫ്ലക്സ് ബോർഡ്. സുധാകരൻ അനുകൂലികളും ഇന്ന് കെ പി സി സി ആസ്ഥാനത്ത് പോസ്റ്റർ പതിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News