അനിഷ്ട സംഭവങ്ങളുണ്ടാക്കി വോട്ടെടുപ്പ് തടസ്സപ്പെടുത്താൻ പരിശ്രമിച്ചോളൂ വിജയം എൽഡിഎഫിന് തന്നെ; സെബാസ്റ്റ്യൻ കുളത്തിങ്കൽ

നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് അവസാന മണിക്കൂറിലേക്ക് അടുക്കുകയാണ്. 140 മണ്ഡലങ്ങളിലായി വോട്ടിംഗ് പുരോഗമിക്കുമ്പോൾ
അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കി വോട്ടെടുപ്പ് തടസ്സപ്പെടുത്താൻ പരിശ്രമിച്ചാലും എൽഡിഎഫ് പൂഞ്ഞാറിൽ മികച്ച വിജയം കരസ്ഥമാക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ചില പോലീസുകാർ ബിജെപി അനുകൂല നിലപാട് സ്വീകരിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടത്തി. അതിനെയും എൽഡിഎഫ് അതിജീവിക്കുമെന്നും കുളത്തിങ്കൽ കൈരളി ന്യൂസിനോട് പറഞ്ഞു.

പരാജയഭീതി നിലനിൽക്കുന്നത് കൊണ്ട് തന്നെ നിശബ്ദ പ്രചരണ ദിവസമായ ഇന്നലെ വോട്ടിന് കാശും കിറ്റ് വിതരണവും അടക്കമുള്ള തന്ത്രങ്ങളുമായി ഇരു പാട്ടികളും രംഗത്തു വന്നിരുന്നു. തൃശൂരിലെ രണ്ട് സ്ഥലങ്ങളിലാണ് ഇന്നലെ ബിജെപിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്താനുള്ള ശ്രമം നടത്തിയത്. പാലക്കാട് ജില്ലയിൽ കാശ് നൽകി വോട്ട് നേടാനുള്ള ശ്രമം ബിജെപി സ്ഥാനാത്ഥി ശോഭാ സുരേന്ദ്രൻ നടത്തിയിരുന്നു. പോളിംഗ് ദിനത്തിലും കള്ളവോട്ടിനുള്ള ശ്രമങ്ങൾ വ്യാപകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News