ഡിപ്ലോമക്കാരാണോ? കോൾ ഫീൽഡിൽ അവസരം; 1055 ഒഴിവുകൾ: അപേക്ഷിക്കാനുള്ള അവസാന തീയതി അറിയാം

South Eastern Coalfields Limited jobs

ഡിപ്ലോമക്കാർക്ക് സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ തൊഴിലവസരം. ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദക കമ്പനികളിലൊന്നായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സ്ഡിയറി സ്ഥാപനമാണ് സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ്. 1055 ഒഴിവുകളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തുവന്നിരിക്കുന്നത്. ഓൺലൈനായാമ് അപേക്ഷ സമർപ്പിക്കേണ്ടത്. മെയ് 14 നകം അപേക്ഷകൾ സമർപ്പിക്കണം. മൂന്ന് വർഷ ഡിപ്ലോമക്കാർക്ക് നേരിട്ടാണ് നിയമനം.

ഒഴിവുകൾ ഇങ്ങനെ

  • മൈനിങ് സിർദാർ ( 577 ഒഴിവുകൾ)
  • അസിസ്റ്റന്റ് ഫോർമാൻ – ഇലക്ട്രിക്കൽ (435)
  • ഡെപ്യൂട്ടി സർവേയർ- മൈനിങ് (43)

മൈനിങ് സിർദാർ കൽക്കരി ഖനികളിലെ സുരക്ഷയുടെ മേൽനോട്ടം വഹിക്കുന്ന സാങ്കേതിക തസ്തികയാണ്. മധ്യപ്രദേശ്, ഛത്തിസ്​ഗണ്ഡ് എന്നീ സംസ്ഥാനങ്ങളിലായാണ് നിയമനം ലഭിക്കുക.

ALSO READ: അരലക്ഷത്തിനുമുകളിൽ ശമ്പളം വാങ്ങാം; ഇന്ത്യൻ ബാങ്കിൽ ഉയ‌ർന്ന ജോലി നേടാൻ അവസരം, 350 ഒഴിവുകൾ

ആർക്കൊക്കെ അപേക്ഷിക്കാം?

മൈനിങ് സിർദാർ: മെട്രിക്കുലേഷൻ/ തത്തുല്യം പാസ്സായിരിക്കണം. മൈനിങ്/ തത്തുല്യം വിഷയത്തിൽ മൂന്നു വർഷ ഡിപ്ലോമ. സാധുവായ മൈനിങ് സിർദാർ സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്​ഡ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് ഫോർമാൻ – ഇലക്ട്രിക്കൽ: മെട്രിക്കുലേഷൻ/ തത്തുല്യം ജയിച്ചശേഷം ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമ

ഡെപ്യൂട്ടി സർവേയർ – മൈനിങ്: മെട്രിക്കുലേഷൻ/ തത്തുല്യം, മൈനിങ്/ മൈൻ സർവേ എന്നിവയിലൊന്നിൽ ഡിപ്ലോമ/ എൻജിനീയറിങ് ബിരുദം. സർവേയർ സർട്ടിഫിക്കറ്റിനുള്ള യോഗ്യത.

എല്ലാ യോഗ്യതയും 08 – 4 – 2026 തീയതി കണക്കാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. അംഗീകൃത സ്ഥാപനത്തിൽ റഗുലർ കോഴ്സിൽ നേടിയ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം ഉണ്ടാകേണ്ടത്. പാർട്ട് ടൈം, വിദൂര പഠനം തുടങ്ങിയവയിലുള്ള സർട്ടിഫിക്കറ്റുകൾ പരിഗണിക്കില്ല.

പ്രായ പരിധി

അപേക്ഷകരുടെ പ്രായപരിധി 18 നും 30 വയസിനുമിടയിലാകണം. പിന്നോക്ക/ പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/ അഞ്ച്/ പത്ത് വയസ് ഇളവുണ്ടാകും. ഭിന്നശേഷിക്കാരിൽ പിന്നോക്കക്കാർക്ക് 43 വയസുവരെയും പട്ടിക വിഭാഗക്കാർക്ക് 45 വയസുവരെയുമാണ് പരിധി. വിമുക്തഭടന്മാർക്ക് നിബന്ധനകൾക്ക് വിധേയമായി അഞ്ചു വർഷത്തെ ആനുകൂല്യം. വകുപ്പ് ജീവനക്കാർക്കും അനുബന്ധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഉയർന്ന പ്രായപരിധി ഇല്ല.

തെരഞ്ഞെടുപ്പ് എങ്ങനെ?

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ഉണ്ടാവുക. ഈ പരീക്ഷയിലെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക. രണ്ട് ഭാഗങ്ങളാണ് ചോദ്യപേപ്പറിന് ഉണ്ടാകും. പാർട്ട് ഒന്നിൽ അപേക്ഷിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട വിഷയത്തിലെ സാങ്കേതിക വശങ്ങളിൽ നിന്നുള്ള 80 ചോദ്യങ്ങളുണ്ടാകും. പാർട്ട് രണ്ടിൽ പൊതു പരിജ്ഞാനം/ കോൾ ഇന്ത്യ ലിമിറ്റഡ്/ സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ് എന്നിവയെ കുറിച്ചുള്ള 20 അഭിരുചി ചോദ്യങ്ങളും ഉൾപ്പെട്ടിരിക്കും.

തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. 45 മാർക്കാണ് യോ​ഗ്യത ലഭിക്കാൻ ആവശ്യം. പിന്നോക്ക വിഭാ​ഗക്കാർക്കും വിമുക്തഭടന്മാർക്കും 40 മാർക്ക് വീതവും പട്ടിക വിഭാഗം അപേക്ഷകർക്ക് 35 മാർക്കും ആണ് വേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News