
രണ്ടാം ക്ലാസുകാരിയുടെ ആംബുലൻസ് യാത്രയെ കുറിച്ചുള്ള അനുഭവകുറിപ്പ് വൈറലാകുന്നു. ‘പിണറായി അപ്പൂപ്പൻ പറഞ്ഞിട്ടാണ് പൊലീസ് വന്നതെന്ന് ഉമ്മ പറഞ്ഞു’ എന്ന് എഴുതിയ കോഴിക്കോട് പറമ്പിൽ ബസാർ എ എം യു പി സ്കൂളിലെ രണ്ടാം ക്ലാസുകാരി നന്മയുടെ ഡയറിക്കുറിപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
Also Read: സംഭാവന വാങ്ങിയെന്ന ആരോപണം; സി കൃഷ്ണകുമാറിന് സിപിഐഎം വക്കീല്‍ നോട്ടീസ് അയച്ചു
കഴിഞ്ഞ സെപ്തംബറിൽ ആണ് Atypical Hemolytic Uremic Syndrome -എന്ന അപൂർവ രോഗം ബാധിച്ച നന്മയെ ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം പോലീസ് അകമ്പടിയോടെ പ്രത്യേക മെഡിക്കൽ ആംബുലൻസിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ സംഭവത്തെ പറ്റി നിങ്ങൾ വാഹനത്തിൽ കയറി യാത്ര ചെയ്തിട്ടുണ്ടാവും. ഒരു യാത്രയുടെ അനുഭവം ചേർത്ത് വിവരണം തയ്യാറാക്കൂ. എന്ന പാഠപുസ്തകത്തിലെ ചോദ്യത്തിന് മറുപടി എഴുതിയതായിരുന്നു നന്മ.
നന്മ മിടുക്കിയായി ഇരിക്കുന്നു എന്നും മന്ത്രി വി ശിവൻകുട്ടി പാഠപുസ്തകം പങ്കുവെച്ച കുറുപ്പിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

