സ്‌കൂള്‍ വിട്ട് വാനില്‍ വീടിന് മുന്നില്‍ വന്നിറങ്ങി, അതേ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂരില്‍ എട്ട് വയസുകാരി സ്‌കൂള്‍ വാനിടിച്ച് മരിച്ചു. വേലൂരിലാണ് സംഭവം നടന്നത്. പണിക്കവീട്ടില്‍ രാജന്റേയും വിദ്യയുടേയും മകള്‍ ദിയയാണ് മരിച്ചത്. വീടിന് മുന്നില്‍ വാനില്‍ വന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Also Read- പീഡനം കടുക്കുമ്പോള്‍ പരാതി നല്‍കും, അറസ്റ്റ് ചെയ്ത് ജയിലിലാക്കുമ്പോള്‍ ജാമ്യത്തില്‍ ഇറക്കും; സംഭവം ഇങ്ങനെ

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് വാനില്‍ വീടിന് മുന്നില്‍ ദിയ ഇറങ്ങി. തുടര്‍ന്ന് വാനിന്റെ മുന്നിലൂടെ കുട്ടി റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു.

Also Read- 10 വർഷത്തിനിടെ 15 വിവാഹം… കള്ള ഡോക്ടർ പിടിയിലായതിങ്ങനെ

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലക്കോട്ടുക്കര ഒയിറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ദിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News