
സാഹസിക കായിക വിനോദപ്രേമികള്‍ക്ക് ആവേശമായി അന്താരാഷ്ട്ര സര്‍ഫിംഗ് മത്സരങ്ങള്‍ തലസ്ഥാനത്ത് സമാപിച്ചു. വര്‍ക്കല ഇടവ, വെറ്റക്കട ബീച്ചുകളിലായി വിദേശ താരങ്ങള്‍ ഉള്‍പ്പെടെ അമ്പതിലധികം അത് ലെറ്റുകളാണ് സര്‍ഫിംഗ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് മത്സരങ്ങള്‍ നടന്നത്. ടൂര്‍ണമെന്റില്‍ മെന്‍സ് ഓപ്പണില്‍ 11-ന് എതിരെ 13 പോയിന്റിന് കിഷോര്‍ കുമാര്‍ വിജയിച്ചു. വിമന്‍സ് ഓപ്പണില്‍ ഷുഗര്‍ ശാന്തി ബനാര്‍സെ വിജയിയായി. ഗ്രോംസ് 16 ആന്‍ഡ് അണ്ടര്‍ ബോയ്സ് വിഭാഗത്തില്‍ ഹരീഷ് ആണ് വിജയിച്ചത്.
സമാപന ചടങ്ങില്‍ ചലച്ചിത്ര താരവും സര്‍ഫിംഗ് അത്‌ലറ്റുമായ സുദേവ് സമ്മാനദാനം നിര്‍വഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, തിരുവനന്തപുരം ഡിടിപിസി സെക്രട്ടറി സതീഷ് മിറാണ്ട തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, തിരുവനന്തപുരം ഡി.ടി.പി.സി, സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സര്‍ഫിംഗ് അസോസിയേഷന്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ALSO READ : അണ്ടർ 23 വനിത ട്വന്റി20: ഗ്രുപ്പ് ചാമ്പ്യൻമാരായി കേരളം ടീം നോക്ക്ഔട്ടിൽ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here