കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ രണ്ടാം ഘട്ട ചർച്ചകൾ നാളെ നടക്കും

Congress

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ രണ്ടാം ഘട്ട ചർച്ചകൾ നാളെ നടക്കും. ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് സമതി യോഗത്തിൽ 31 സ്ഥാനാർത്ഥികളുടെ പേര് മാത്രമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്. എംപിമാരെ മത്സരിപിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതോടെ സമ്മർദം ശക്തമാകുകയാണ് കെ സുധാകരനും, അടൂർ പ്രകാശും.

ആദ്യ ഘട്ടത്തിൽ 60 പേരുടെ പട്ടിക അന്തിമമായി അംഗീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തർക്കങ്ങൾ തുടരുന്ന സാഹചര്യം തന്നെയാണുള്ളത്. ആദ്യഘട്ടത്തിൽ എംപിമാരെയും പരിഗണിച്ചിട്ടില്ല. നാളെ രണ്ടാംഘട്ട ചർച്ചകൾ തുടങ്ങുന്ന സാഹചര്യത്തിൽ കെ സുധാകരൻ, അടൂർ പ്രകാശ് ഉൾപ്പെടെ എംപിമാർ സമ്മർദം ശക്തമാക്കിയിട്ടുണ്ട്.സിറ്റിംഗ് എംഎൽഎമാർ മത്സരിക്കാൻ തീരുമാനിച്ചെങ്കിലും പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിയെ പരിഗണിക്കുന്നത് കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമാകും.

Also read: തൃപ്പൂണിത്തുറ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയം കോൺഗ്രസിന് കല്ലുകടിയാകുന്നു

എൽദോസിനെതിരായ കേസുകൾ സ്ക്രീനിംഗ് കമ്മറ്റി ചർച്ച ചെയ്ത ശേഷം മാത്രമാകും അന്തിമ തീരുമാനത്തിലേക്ക് എത്തുക. ഐഷ പോറ്റിയെ കൊട്ടാരക്കരയിൽ മത്സരിക്കും. ആറന്മുള സീറ്റിൽ അബിൻ വർക്കിയെ മത്സരിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനം ആയിട്ടില്ല. തർക്കം നിലനിൽക്കുന്ന തിരുവനന്തപുരം സെൻട്രൽ സീറ്റിൻ്റെ കാര്യത്തിലും തീരുമാനം അനിശ്ചിതത്വത്തിലാണ്. അതിനിടെ നെയ്യാറ്റിൻകരയിൽ എൻ ശക്തൻ പാർട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്നതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News