
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിന് പുരുഷനെയും സ്ത്രീയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയും ബാന്ദ്രയിലെ (വെസ്റ്റ്) ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കാന്‍ ഇരുവരും വ്യത്യസ്ത സമയങ്ങളില്‍ ശ്രമിച്ചിരുന്നു. ജിതേന്ദ്ര കുമാര്‍ സിങ് (23), ഇഷ ഛബ്ര (32) എന്നിവരാണ് പിടിയിലായത്.
ഛത്തീസ്ഗഢ് സ്വദേശിയായ ജിതേന്ദ്ര കുമാര്‍ ചൊവ്വാഴ്ച രാവിലെ 9.45-ഓടെ സല്‍മാന്‍ ഖാന്റെ വീടിന് സമീപം ചുറ്റിത്തിരിയുന്നത് ആദ്യം ശ്രദ്ധയില്‍ പെട്ടിരുന്നു. ഉടനെ സുരക്ഷയിലുണ്ടായിരുന്ന പൊലീസുകാരന്‍ അദ്ദേഹത്തോട് പോകാന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് പ്രതി കോപാകുലനാകുകയും സ്വന്തം മൊബൈല്‍ ഫോണ്‍ നിലത്തിട്ട് അടിക്കുകയും ചെയ്തു.
Read Also: പഹൽഗാം ആക്രമണത്തിന് മുന്നേയും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി വിവരങ്ങൾ
അന്ന് വൈകുന്നേരം, അതേ കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളുടെ കാറില്‍ ഇയാള്‍ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചു. പക്ഷേ പൊലീസ് അയാളെ തടയുകയും ബാന്ദ്ര പൊലീസിന് കൈമാറുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ, നടനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. വധഭീഷണി നേരിടുന്നയാളാണ് സല്‍മാന്‍ ഖാന്‍. മാത്രമല്ല, മാസങ്ങള്‍ക്ക് മുമ്പ് വീടിന് സമീപം വെടിവയ്പ്പുമുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

