സംസ്ഥാനത്ത് ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കും

Trivandrum Medical College

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ നിർദ്ദേശം. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയത്. ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.

Also read:കോട്ടയം മെഡിക്കൽ കോളേജ് അപകടം: സർക്കാർ കുടുംബത്തോടൊപ്പം, സംസ്കാര ചടങ്ങുകൾക്ക് അടിയന്തരമായി അരലക്ഷം രൂപ കൈമാറിയെന്ന് മന്ത്രി വി എൻ വാസവൻ

ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണം. 14 ജില്ലകളിലെയും ആശുപത്രികളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകി. നാളെ 14 ജില്ലകളുടെയും ആശുപത്രികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകാനാണ് നിർദ്ദേശം. തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും.

Also read: കോട്ടയം മെഡിക്കൽ കോളേജ് അപകടം: വിശദമായ റിപ്പോർട്ട് ഏഴു ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ജില്ലാ കളക്ടർ

Instructions have been issued to tighten security checks in government hospitals in the state. The Health Department Director has issued instructions to the district medical officers. The instructions are to conduct an immediate security check in hospital buildings.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News