സുരക്ഷ മുൻകരുതൽ; വിമാന സർവീസുകൾ റദ്ദാക്കി ഇൻഡി​ഗോയും എയർ ഇന്ത്യയും

air india

അതിർത്തിയിൽ സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷ മുൻനിർത്തി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കി. യർ ഇന്ത്യയും ഇൻഡി​ഗോയുമനു അവരുടെ ചില വിമാന സർവീസുകൾ റദ്ദാക്കിയത്. ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡി​ഗോ വ്യക്തമാക്കി.

Also read: ലോക്കൽ ട്രെയിനിന്റെ ഫുട്‌ബോർഡിൽ തൂങ്ങിക്കിടന്ന് സ്ത്രീകളുടെ യാത്ര; ആശങ്കയുയർത്തി വീഡിയോ വൈറൽ

ജമ്മു, അമൃത്സർ, ചണ്ഡീ​ഗഢ്, ലേ, ശ്രീന​ഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഇൻഡി​ഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പുർ, അമൃത്സർ, ബുജ്, ജാംന​ഗർ, ചണ്ഡീ​ഗഢ്, രാജ്കോട്ട് സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു.

ലേ, ശ്രീനഗർ, ജമ്മു, ധർമ്മശാല, കാണ്ട്ല, അമൃത്സർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ അധികം വൈകാതെ തന്നെ പുനരാരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. മെയ് 15 മുതൽ അമൃത്സറിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെയുള്ള മറ്റ് വിമാന സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ ഇന്ത്യയും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News