മണ്ഡലകാല സുരക്ഷ ഉറപ്പാക്കി; ശബരിമലയിൽ പുതിയ ബോംബ് സ്‌ക്വാഡ് ചുമതലയേറ്റു

ശബരിമലയിലെ മണ്ഡലകാല സുരക്ഷാ ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട പുതിയ ബോംബ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം ചുമതല ഏറ്റെടുത്തു. ആദ്യ സുരക്ഷാ ബാച്ചിന്റെ പത്ത്‌ ദിവസ ഡ്യൂട്ടി ഞായറാഴ്‌ച അവസാനിച്ച തിനു ശേഷം പുതിയ ടീം ചുമതല ഏറ്റെടുത്തു. പ്രതിജ്ഞാബദ്ധരായി സുരക്ഷിത മണ്ഡലകാലം ഒരുക്കുകയാണ് ലക്ഷ്യം. ഡിവൈഎസ്‌പി എൻ ബിശ്വാസിനാണ് സ്‌ക്വാഡ് ചുമതല. ബാബ്‌റി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ഡിസംബർ ആറ് മുന്നിൽ കണ്ട് പരിശോധന ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ALSO READ: നവകേരള സദസ്സിൽ കോഴിക്കോട് ജില്ലയിൽ നിന്ന് ലഭിച്ചത് 45,897 നിവേദനങ്ങൾ

കോഴിക്കോട് റേഞ്ച് ബിഡിഡിഎസ് എസ്ഐ ജയപ്രകാശും തൃശൂർ റേഞ്ച് ബിഡിഡിഎസ് എസ്ഐ മഹിപാൽ പി ദാമോദരനുമാണ് ശബരിമല എസ്ഒ എം കെ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടീമിനെ നയിക്കുന്നത്. 127 പേരടങ്ങുന്നതാണ് സ്‌ക്വാഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News