അവന്തിപ്പോരയിലും ഏറ്റുമുട്ടൽ: മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ച് സൈന്യം; രാജ്നാഥ് സിങ്‌ ശ്രീനഗർ സന്ദർശിച്ചു

jammu kashmir terrorist attack

ജമ്മു കാശ്മീരിലെ അവന്തിപ്പോരയിൽ ഭീകരരെ വധിച്ച്‌ സുരക്ഷസേന. രണ്ടു മണിക്കൂറോളം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. അതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്‌ ശ്രീനഗർ സന്ദർശിച്ചു. ശത്രുക്കൾക്ക് മറക്കാൻ കഴിയാത്ത മറുപടി നൽകിയെന്ന് സൈന്യത്തെ അഭിസംബോധന ചെയ്ത പ്രതിരോധ മന്ത്രി വ്യക്തമാക്കി. അതേസമയം, അതിർത്തി മേഖലകൾ ശാന്തമായതോടെ 5 ജില്ലകളിലെ സ്കൂളുകൾ തുറന്നു.

ജമ്മു കാശ്മീരിലെ അവന്തിപോരയിലെ നാദർ, ത്രാൽ പ്രദേശങ്ങളിൽ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ജയ്ഷേ ഭീകരരെ സൈന്യം വധിച്ചത്. 48 മണിക്കൂറിനുള്ളിൽ പ്രദേശത്ത് നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണ്. രഹസ്യ അന്വേഷണ വിവരത്തെ തുടർന്ന് സ്ഥലത്ത് ജമ്മു കാശ്മീർ പോലീസും സൈന്യവും സംയുക്തമായി തിരച്ചിൽ തുടരുകയാണ്.

ALSO READ; കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

അതേസമയം ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരെ സൈന്യം തിരിച്ചറിഞ്ഞു. അതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ശ്രീനഗറിൽ എത്തി. ബദാമി ബാഗ് കണ്ടോൺമെന്റിലെ സേനാംഗങ്ങളെ നേരിട്ട് കണ്ടു അഭിനന്ദിച്ചു. അതിർത്തി കടന്നെത്തിയ ഭീകരതക്കെതിരെ ഇന്ത്യ സ്വീകരിച്ച ശക്തമായ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യ ഇന്ത്യ പാക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച അഞ്ചുദിവസത്തിനുശേഷമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ ശ്രീനഗർ സന്ദർശനം. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി രാജ്നാഥ് സിംഗിനെ സ്വീകരിച്ചു. അതേസമയം അതിർത്തി ജില്ലകളിൽ ജനജീവിതം സാധാരണ നിലയിൽ തുടരുകയാണ്. ജമ്മു കാശ്മീരിലെ അതിർത്തി ജില്ലകളായ ജമ്മു, സാംബ, കതുവ, രജൗരി, പൂഞ്ച് ജില്ലകളിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News